ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം അള്‍സൂരു സോണ്‍ കുടുംബസംഗമം നാളെ വൈകുന്നേരം 4 മണിമുതല്‍ എച്ച് എ എല്‍ വിമാനപുര കൈരളി കലാസമ തിയില്‍ നടക്കും. ബാംഗ്ലൂര്‍ കേരള സമാജം അള്‍സൂരു സോണ്‍, ആര്‍ബി ഫൗണ്ടേഷന്‍, ഗര്‍ഷോം ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന 2 വീടുകളുടെ നിര്‍മ്മാണ അറിയിപ്പും ഉണ്ടായിരിക്കുന്നതാണ്.
കേരളസമാജം അള്‍സൂര്‍ സോണിലെ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തില്‍ അംഗങ്ങളുടെ വിവിധ കലാപരിപാടികളും, ബെംഗളൂരു മലയാളികള്‍ക്ക് സുപരിചിതനായ ജയദീപ് വാര്യരുടെ നേതൃത്വത്തില്‍ 11 ദി ബാന്റ് അവതരിപ്പിക്കുന്ന ഫ്യൂഷന്‍ മ്യൂസിക്കും ഉണ്ടായിരിക്കുന്നതാണ്. ഫ്‌ളവേര്‍സ് ടി വി ടോപ് സിംഗറിലൂടെ പ്രശസ്തി നേടിയ അദിഥി നായരും പങ്കെടുക്കുന്നതാണ്. കസ്റ്റംസ് ആന്‍റ് ഇന്‍ഡയറക്ട് ടാക്‌സസ് അഡീഷണല്‍ കമ്മീഷണര്‍ പി ഗോപകുമാര്‍ ഐ ആര്‍ എസ് മുഖ്യാഥിതിയായിരിക്കും.
സി.പി രാധാകൃഷ്ണന്‍, പി .കെ .സുധിഷ്, റജികുമാര്‍, ഗോപിനാഥന്‍, ജയ്‌ജോ ജോസഫ് ചടങ്ങില്‍ സംസാരിക്കും. പ്രവേശനം സൗജന്യമായിരിക്കും: 98801 08208 ,92430 56667.
<BR>
TAGS : FAMILY MEET
SUMMARY : Kerala Samajam Ulsoor Zone Family Gathering Tomorrow
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…