ബെംഗളൂരു: കേരളസമാജം ഐഎഎസ് അക്കാദമിയില്‍ 2026-ലെ സിവില്‍ സര്‍വീസസ് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്കുള്ള പരിശീലനം മെയ് 11-ന് ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ എഡ്യൂക്കേഷന്‍ ട്ര സ്റ്റില്‍ ആരംഭിക്കും. മെയ് 11ന് അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് ആന്‍ഡ് ഇന്‍ഡയറക്ട് ടാക്‌സസ് അഡീഷണല്‍ കമ്മീഷണറുമായ പി. ഗോപകുമാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസെടുക്കും.
15 മാസം നീളുന്ന പരിശീലനത്തില്‍ പൊതുവിഷയങ്ങള്‍ കൂടാതെ ഹിസ്റ്ററി, സോഷ്യോളജി എന്നീ ഐച്ഛിക വിഷയങ്ങളിലും സമഗ്ര പരിശീലനം നല്‍കും.
സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരും പ്രമുഖപരിശീലകരുമാണ് പദ്ധതിയുടെ ഭാഗമാകുന്നത്. സിവില്‍ സര്‍വ്വീസ് പരീക്ഷാപരശിലനത്തിലെ പ്രമുഖരായ വൈ. സത്യനാരായണ, ശോഭന്‍ ജോര്‍ജ് എബ്രഹാം, ഡോ. മോഹന്‍ കൃഷ്ണമൂര്‍ത്തി, വി. വിഷ്ണു, ഡോ. കെ.വി മോഹന്റാവു, പി.എം. സുരേഷ്, നവനീത് കുമാര്‍, ജി. രമേഷ്, സത്യ വന്ദേമാതരം, നിഖില്‍ ശ്രീകുമാര്‍ തുടങ്ങിയവരാണ് ക്ലാസുകള്‍ നയിക്കുക.
2011ല്‍ ആരംഭിച്ച അക്കാദമിയില്‍ നിന്നും വിവിധ സിവില്‍ സര്‍വ്വീസുകളിലായി 161 പേര്‍ വിജയം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ പരീക്ഷയില്‍ ആറുപേര്‍ വിജയിച്ചു.
പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ 8431414491 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു.
<BR>
TAGS : IAS COACHING CENTRE | KERALA SAMAJAM
SUMMARY : Kerala Samajam IAS Academy: Training to begin on May 11
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…
കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…
കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. വിവിധ…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി…
ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…