Categories: ASSOCIATION NEWS

കേരളസമാജം ഐഎഎസ് അക്കാദമി: ഓറിയൻ്റേഷൻ നാളെ നടക്കും

ബെംഗളൂരു: 2026 ലെ സിവില്‍ സര്‍വ്വീസസ് പരീക്ഷയ്ക്കുള്ള പരിശീലനം മെയ് 11ന് ബാംഗ്ലൂര്‍ കേരളസമാജം ഐഎഎസ് അക്കാദമിയില്‍ ആരംഭിക്കും. ഇന്ദിരാ നഗര്‍ കൈരളീ നി കേതന്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റില്‍ രാവിലെ 9 ന് കര്‍ണ്ണാടക സെന്റര്‍ ഫോര്‍ ഇഗവേണന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ദിലീഷ് ശശി ഐ.എ.എസ് ഉദ്ഘാടനം നിര്‍വഹിക്കും.

കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുമായ പി. ഗോപകുമാര്‍ ഐആര്‍എസ് മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസെടുക്കും. അക്കാദമിയിലെ പരിശീലകരും കേരള സമാജം ഭാരവാഹികളും സംബന്ധിക്കും.

പതിനഞ്ചു മാസത്തെ പരിശീലനത്തില്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്ക് സമഗ്ര പരിശീലനം നല്‍കും. തിങ്കള്‍ മുതല്‍ ശനി വരെ വൈകിട്ട് ഏഴു മുതല്‍ ഒമ്പതുവരെ ഓണ്‍ലൈനായും ഞായറാഴ്ചകളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെ ഓഫ് ലൈനായും പരിശീലനം നല്‍കുമെന്ന് കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു. ഫോണ്‍:8431414491
<BR>
TAGS : KERALA SAMAJAM | IAS COACHING CENTRE
SUMMARY : Kerala Samajam IAS Academy: Orientation to be held tomorrow

Savre Digital

Recent Posts

ബലെബാരെ ചുരത്തിൽ ഭാരവാഹന നിയന്ത്രണം

ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…

2 hours ago

കാട്ടാന ആക്രമണത്തിൽ 63-കാരന് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…

2 hours ago

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

9 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

9 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

10 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

10 hours ago