ബെംഗളൂരു: 2026 ലെ സിവില് സര്വ്വീസസ് പരീക്ഷയ്ക്കുള്ള പരിശീലനം ബാംഗ്ലൂര് കേരളസമാജം ഐഎഎസ് അക്കാദമിയില് ആരംഭിച്ചു. ഇന്ദിരാ നഗര് കൈരളീ നി കേതന് എഡ്യൂക്കേഷന് ട്രസ്റ്റില് നടന്ന ചടങ്ങില് കര്ണ്ണാടക സെന്റര് ഫോര് ഇഗവേണന്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് ഡോ. ദിലീഷ് ശശി ഉദ്ഘാടനം നിര്വഹിച്ചു. കേരള സമാജം പ്രസിഡണ്ട് സി.പി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
കേരളസമാജം വൈസ് പ്രസിഡണ്ട് പി.കെ. സുധീഷ്, ട്രഷറര് പി.വി.എന് ബാലകൃഷ്ണന്, ജോയിന്റ് സെക്രട്ടറി അനില്കുമാര് ഓ കെ, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരന് വി, കൈരളി നികേതന് ട്രസ്റ്റ് പ്രസിഡണ്ട് സി. ഗോപിനാഥന്, വൈസ് പ്രസിഡന്റ് ബി അനില് കുമാര്, ജനറല് സെകട്ടറി ജെയ്ജോ ജോസഫ്, ട്രഷറര് ഹരി കുമാര് എന്നിവര് സംബന്ധിച്ചു.
തുടര്ന്ന് അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് അഡീഷണല് കമ്മീഷണറുമായ പി.ഗോപകുമാര് മാര്ഗ്ഗനിര്ദ്ദേശക ക്ലാസ്സെടുത്തു. പരീക്ഷക്കു വേണ്ട സമയബന്ധിതമായ തയ്യാറെടുപ്പും പത്രവായനയുടെ അനിവാര്യതയും അദ്ദേഹം വിശദീകരിച്ചു. അറുപതു മത്സരാര്ത്ഥികള് പങ്കെടുത്തു.
പതിനഞ്ചു മാസത്തെ പരിശീലനത്തില് പ്രിലിമിനറി, മെയിന് പരീക്ഷകള്ക്ക് സമഗ്ര പരിശീലനം നല്കും.
നാളെ മുതല് റഗുലര് ക്ലാസുകള് നടക്കും. ആഴ്ച ദിവസങ്ങളില് വൈകിട്ട് ഏഴുമുതല് ഒമ്പതുവരെ ഓണ്ലൈനായും ഞായറാഴ്ചകളില് ഓഫ് ലൈനായും ക്ലാസുകള് ഉണ്ടായിരിക്കുമെന്ന് സമാജം ജനറല് സെക്രട്ടറി റജികുമാര് അറിയിച്ചു.
ഫോണ്: 8431414491
<BR>
TAGS : CIVIL SERVICE EXAMINATION | KERALA SAMAJAM
SUMMARY : Kerala Samajam IAS Academy: New batch begins
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില് ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…
ഡൽഹി: ഡൽഹിയില് വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…
തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് സമീപത്തെ…