ബെംഗളൂരു: 2025ലെ സിവില്‍ സര്‍വീസ് പരീക്ഷക്കുള്ള പരിശീലനത്തിന്റെ പ്രാരംഭ ക്ലാസുകള്‍ കേരള സമാജം ഐ എ.എസ് അക്കാദമിയില്‍ തുടങ്ങി. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്കായുള്ള പതിനഞ്ചു മാസം നീളുന്ന ഓണ്‍ലൈന്‍ പരിശീലനത്തില്‍ പൊതുവിഷയങ്ങള്‍ കൂടാതെ ഹിസ്റ്ററി, സോഷ്യോളജി എന്നീ ഐച്ഛിക വിഷയങ്ങളിലും ക്ലാസുകളുണ്ടാകും. ദിവസവും വൈകിട്ട് 7 മുതല്‍ 9 വരെയാണ് ക്ലാസുകള്‍. മാതൃകാ പരീക്ഷകള്‍ ഓഫ് ലൈനായും എഴുതാം.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരടങ്ങുന്ന സമിതിയാണ് പരിശീലനം നല്‍കുന്നത്. കസ്റ്റംസ് അഡിഷനല്‍ കമ്മീഷണര്‍ പി. ഗോപകുമാര്‍ മുഖ്യ ഉപദേഷ്ടാവായ സമിതിയില്‍ പ്രഗത്ഭ സിവില്‍ സര്‍വീസ് പരിശീലകരായ വൈ . സത്യനാരായണ, ശോഭന്‍ ജോര്‍ജ് എബ്രഹാം, വി. സത്യ, ജി. രമേഷ്, ഡോ. മോഹന്‍ കൃഷ്ണമൂര്‍ത്തി, ദേവപ്രസാദ്, ഡോ. അബ്ദുള്‍ ഖാദര്‍,നവനീത് കുമാര്‍, നിഖില്‍ ശ്രീകുമാര്‍, ഡോ. കെ . വി . മോഹന്‍ റാവു, പ്രതീക് ശര്‍മ്മ എന്നിവരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്.
2011ല്‍ ആരംഭിച്ച അക്കാദമിയില്‍ നിന്നും ഇതു വരെ 155 പേര്‍ക്ക് വിവിധ സിവില്‍ സര്‍വീസുകളില്‍ പ്രവേശനം ലഭിച്ചിട്ടുണ്ട്. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 8431414491 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ബാംഗ്ലൂര്‍ കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു.
ന്യൂഡല്‍ഹി: ഇന്ധന ചോർച്ചയെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. കൊൽക്കത്തയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.…
ദുബായ്: മലയാളി വിദ്യാർഥി ദീപാവലി ആഘോഷത്തിനിടെ ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു. ബിബിഎ മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർഥിയും പ്രവാസി…
കൊച്ചി: കേരളത്തിലെ പ്രമുഖ ബാങ്കില്‍നിന്ന് സൈബര്‍ തട്ടിപ്പിലൂടെ 27 കോടി രൂപ തട്ടിയെടുത്ത പ്രതിയെ അസമിലെത്തി പിടികൂടി കേരള പോലീസ്.…
തൃശ്ശൂർ: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ രാവിലെ…
തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശാ വർക്കേഴ്സ്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി…
കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെൻ്ററിൽ…