ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം കൊത്തന്നൂര്‍ യൂണിറ്റ് ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കൊത്തന്നൂര്‍ ബൈരതി സെന്റ് മേരിസ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ആഘോഷങ്ങള്‍ മുന്‍ മന്ത്രി ബൈരതി ബസവരാജ് ഉദ്ഘാടനം ചെയ്തു. കേരളസമാജം കൊത്തന്നൂര്‍ യൂണിറ്റ് കണ്‍വീനര്‍ ജെയ്സണ്‍ ലൂക്കോസ് അധ്യക്ഷത വഹിച്ചു.
കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി റജികുമാര്‍ ക്രിസ്മസ് പുതുവത്സര സന്ദേശം നല്കി.കെഎന്‍ഇ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, ഈസ്റ്റ് സോണ്‍ ചെയര്മാന് വിനു ജി, കണ്‍വീനര്‍ രാജീവ്, ഫിറോസ് ഖാന്, കൊത്തന്നൂര്‍ യൂണിറ്റ് ഭാരവാഹികളായ കെ വി രാജേഷ്, ഷിനോജ് ജോസഫ്, സിന്റോ പി സിംലസ്, സിജി കുര്യാക്കോസ്, സുഭാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വടംവലി മത്സരത്തില്‍ കൊത്തന്നൂര്‍ യൂണിറ്റ് വിജയികളായി. കലാപരിപാടികള്‍, മജിഷ്യന്‍ ജീസന്‍ അവതരിപ്പിച്ച മാജിക് ഷോ, സെവന് രാഗാസ് അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു.
<BR>
TAGS : KERALA SAMAJAM | X-MAS-NEW YEAR CELEBRATIONS
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…