Categories: ASSOCIATION NEWS

കേരളസമാജം ക്രിസ്മസ്- പുതുവത്സരാഘോഷം

ബെംഗളൂരു: കേരളസമാജം കന്റോണ്‍മെന്റ് സോണ്‍ വനിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്രിസ്മസ്- പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ആര്‍ ടി നഗര്‍, കാവേരി നഗര്‍, കെ എച്ച് ബി റോഡ്, ശ്രീ സപ്തഗിരി കോംപ്ലക്‌സിലുള്ള സമാജം ഓഫീസില്‍ വച്ച് നടന്ന ആഘോഷങ്ങള്‍ കേരളസമാജം ഐഎസ് അക്കാദമി മുഖ്യ ഉപദേഷ്ടാവ് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.

സമാജം കന്റോണ്‍മെന്റ് സോണ്‍ വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ദിവ്യ മുരളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റജി കുമാര്‍ ക്രിസ്മസ്- പുതുവത്സര സന്ദേശം നല്‍കി. സോണ്‍ ചെയര്‍പേഴ്‌സണ്‍ ലൈല രാമചന്ദ്രന്‍, സമാജം കള്‍ച്ചറല്‍ സെക്രട്ടറി വി മുരളീധരന്‍, സോണ്‍ കണ്‍വീനര്‍ ഹരികുമാര്‍, വനിതാ വിഭാഗം കണ്‍വീനര്‍ ദേവി ശിവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമാജം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍, ഋതിക മനോജ്, ഗോപിക റാണി, കൃഷ്‌ണേന്തു, ജീസന്‍, അമൃത് എന്നിവര്‍ നയിച്ച കരോക്കെ ഗാനമേള എന്നിവ ഉണ്ടായിരുന്നു.
<bR>
TAGS : KERALA SAMAJAM,

Savre Digital

Recent Posts

പുതിയ ആദായ നികുതി ബില്‍ പാസാക്കി ലോക്‌സഭ

ന്യൂഡൽഹി: പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച്‌ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതിക്കിയ ബില്‍ സഭയില്‍…

24 minutes ago

സമൂഹമാധ്യമങ്ങളിലെ അധിക്ഷേപം: നടൻ വിനായകനെ ചോദ്യം ചെയ്തു

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്.…

1 hour ago

കേരളത്തിൽ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ തൊഴിലവസരം; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിൽ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള സ്‌പോര്‍ട്‌സ് സ്‌കൂളിലാണ് ഒഴിവുകള്‍.…

2 hours ago

കോട്ടയത്ത് വീട് കുത്തി തുറന്ന് 50 പവൻ കവര്‍ന്നു

കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്‌…

3 hours ago

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം; മലയാളിക്ക് ദാരുണാന്ത്യം

ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…

3 hours ago

കോതമംഗലത്ത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍

കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…

5 hours ago