ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന തിരുവാതിര മത്സരം 2025 ഫെബ്രുവരി 2 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. കേരളസമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മത്സരം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓര്‍ഡിറ്റോറിയത്തിലാണ് സംഘടിപ്പിക്കുന്നത്.
ഒന്നാംസ്ഥാനം ലഭിക്കുന്ന ടീമിന് 20,000 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനം 10,000 രൂപയും ട്രോഫിയും 3 ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും . ഒരു ടീമില്‍ പരമാവധി 10 പേര്‍ക്ക് പങ്കെടുക്കാം . തിരുവാതിരക്ക് വായ്പാട്ട് അനുവദിക്കും . സമയ പരിധി 10 മിനിട്ടായിരിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മുന്‍കൂട്ടി പേര് രജിസ്‌റര്‍ ചെയ്യണമെന്ന് കേരള സമാജം വനിതാ വിഭാഗം പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍മാരായ ദിവ്യ മുരളി, രമ്യ ഹരികുമാര്‍ എന്നിവര്‍ അറിയിച്ചു.
ഇത് സംബന്ധിച്ച യോഗത്തില്‍ കേരളസമാജം വനിതാ വിഭാഗം ചെയര്‍പേര്‍സന്‍ കെ റോസി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ലൈല രാമചന്ദ്രന്‍, ദിവ്യ മുരളി, രമ്യ ഹരികുമാര്‍, അമൃത സുരേഷ്, ഷൈമ രമേഷ്, സുധ വിനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വിശദ വിവരങ്ങള്‍ക്ക് 8861978471, 9036876989
<br>
TAGS : KERALA SAMAJAM
ഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫീസില്‍ ഹാജരാകും. രാവിലെ 11…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ മൂന്നാമത്തെ ലൈംഗിക പീഡനപരാതിയില്‍ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നും ഇനിയും…
പത്തനംതിട്ട: അടൂരില്‍ വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കല്‍…
ബെംഗളൂരു: തിരുവനന്തപുരം പാറശ്ശാല സ്വദേശിനി വാസന്തി. എസ് (78) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തി നഗര്‍ ന്യൂ മഞ്ജുനാഥ ലേഔട്ട് ബാലാജി…
ചണ്ഡീഗഡ്: പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു. തരൺ തരൺ ജില്ലയിലാണ് ദാരുണസംഭവം നടന്നത്. അലിപൂർ ഗ്രാമവാസികളായ…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തിരികെ ജയിലിലേക്ക്…