ബെംഗളൂരു: കേരളസമാജം ദാവണ്‍ഗെരെയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മലയാളം ഭാഷാ പഠന ക്ലാസിന് തുടക്കമായി. രാഘവേന്ദ്ര വിദ്യാ നികേതന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മലയാളികളായ 22 ഓളം കുട്ടികളെ എഴുത്തിനിരുത്തി. സമാജം എക്‌സിക്യൂട്ടീവ് അംഗം കൂടിയായ മണിമാഷാണ് പഠിതാക്കളെ അരിയില്‍ എഴുതിച്ച് അക്ഷരാഭ്യാസത്തിന് തുടക്കം കുറിച്ചത്. പഠനക്ലാസില്‍ മുതിര്‍ന്നവരും ഭാഗമായി.
വൈസ് പ്രസിഡണ്ട് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മണിക്കുട്ടന്‍ സ്വാഗതം പറഞ്ഞു. പ്രാപ്തി പ്രകാശ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. കേരള സമാജം വനിതാ വിഭാഗം ഭാരവാഹികളായ മഞ്ജുഷ, സീമപ്രിയാ, ലിസി എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ക്ക് വേണ്ട പഠന സാമഗ്രികള്‍ ജോയി ആലുക്കാസ് ഷോറൂമുമായി സഹകരിച്ചാണ് വിതരണം ചെയ്തത്. എല്ലാ ഞായറാഴ്ചയും ക്ലാസ്സുകള്‍ ഉണ്ടാകും.
കണ്ണൂർ: എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി കോടതി തള്ളി. നവീൻ…
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയല്‍ കാർഡ് ഉപയോഗിച്ചെന്ന കേസില്‍ പത്തനംതിട്ടയില്‍ ക്രൈംബ്രാഞ്ചിന്റെ വ്യാപക പരിശോധന. അടൂരില്‍ രാഹുല്‍…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധര്‍മ്മസ്ഥല ഗ്രാമത്തില്‍ 2012 ഒക്ടോബർ 9 ന് കോളേജ് വിദ്യാര്‍ഥിനി സൗജന്യ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട…
കൊച്ചി: കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സണായി കലാ രാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് പിന്തുണയോടെയാണ് സിപിഎം വിമതയുടെ ജയം. 12 ന് എതിരെ…
കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരനില്‍ നിന്നാണ് ഫോണ്‍ പിടികൂടിയത്. ആറ്…
ബെംഗളൂരു: ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റി ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയുടെ പ്രഥമ ശിഹാബ് തങ്ങൾ…