ബെംഗളൂരു: കേരളസമാജം ദാവണ്‍ഗെരെയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മലയാളം ഭാഷാ പഠന ക്ലാസിന് തുടക്കമായി. രാഘവേന്ദ്ര വിദ്യാ നികേതന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മലയാളികളായ 22 ഓളം കുട്ടികളെ എഴുത്തിനിരുത്തി. സമാജം എക്‌സിക്യൂട്ടീവ് അംഗം കൂടിയായ മണിമാഷാണ് പഠിതാക്കളെ അരിയില്‍ എഴുതിച്ച് അക്ഷരാഭ്യാസത്തിന് തുടക്കം കുറിച്ചത്. പഠനക്ലാസില്‍ മുതിര്‍ന്നവരും ഭാഗമായി.
വൈസ് പ്രസിഡണ്ട് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മണിക്കുട്ടന്‍ സ്വാഗതം പറഞ്ഞു. പ്രാപ്തി പ്രകാശ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. കേരള സമാജം വനിതാ വിഭാഗം ഭാരവാഹികളായ മഞ്ജുഷ, സീമപ്രിയാ, ലിസി എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ക്ക് വേണ്ട പഠന സാമഗ്രികള്‍ ജോയി ആലുക്കാസ് ഷോറൂമുമായി സഹകരിച്ചാണ് വിതരണം ചെയ്തത്. എല്ലാ ഞായറാഴ്ചയും ക്ലാസ്സുകള്‍ ഉണ്ടാകും.
കൊച്ചി: ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമെന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകള്‍ സമർപ്പിച്ച ഹർജികള്‍…
ബെംഗളൂരു: കനത്ത മഴ തുടരുന്ന ദക്ഷിണ കന്നഡ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ കേന്ദ്ര റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സുരക്ഷ മുൻ…
കണ്ണൂർ: അലവിലില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. അലവില്‍ സ്വദേശികളായ പ്രേമരാജന്‍ (75), ഭാര്യ എ കെ ശ്രീലേഖ (69)…
ഡല്‍ഹി: ബിജെപിയുടെ വിഷയങ്ങളില്‍ ആർഎസ്‌എസ് ഇടപെടാറില്ലെന്ന് സർ സംഘചാലക് മോഹൻ ഭാഗവത്. ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് ആർഎസ്‌എസ് അല്ലെന്നു മോഹൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന ഒമ്പതുഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാ പിച്ചു. കക്കി, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഷോളയാർ, പെരിങ്ങൽകുത്ത്,…
കൊച്ചി: അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസുകളില്‍ വിചാരണക്കോടതി ജഡ്ജിമാര്‍ ദൃശ്യങ്ങള്‍ കണ്ട് ബോധ്യപ്പെടണമെന്ന് ഹൈക്കോടതി ഉത്തരവ്. തെളിവുകള്‍ നേരിട്ട് പരിശോധിച്ച്…