കേരളസമാജം ദൂരവാണിനഗർ വനിതാ ദിനാഘോഷം

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു. ക്രിസ്തു ജയന്തികോളേജ് പ്രൊഫസർ ഡോ. മേരി ജേക്കബ് മുഖ്യാതിഥിയായി. ജൂബിലി സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽ രേഖകുറുപ്പ്, വിജിനപുര ജൂബിലി സ്കൂൾ പ്രിൻസിപ്പൽ എ. കല എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

സമാജം പ്രസിഡന്റ് മുരളീധരൻ നായർ, ജനറൽ സെക്രട്ടറി ഡെന്നീസ് പോൾ, മുൻ പ്രസിഡന്റ് പീറ്റർ ജോർജ്, ജോയിന്റ് സെക്രട്ടറി ബീനോ ശിവദാസ്, ഗീതാ നാരായണൻ, ഗ്രേസി പീറ്റർ, സരസമ്മ സദാനന്ദൻ, ഉമാ രാജേശ്വരി, സരസ്വതി രവീന്ദ്രൻ, സൗദ അബ്ദുൾ റഹ്മാൻ, പ്രമീള പുഷ്പരാജൻ, സന്ധ്യ രമേശ്, വിദ്യ മുരളീധരൻ, ദേവിരാജൻ, ദോഷി മുത്തു, ഓമന രാജേന്ദ്രൻ, സുമാ മോഹൻ, സംഗീതാ രാമചന്ദ്രൻ, പ്രേമിത കുഞ്ഞപ്പൻ, രമ്യ എന്നിവർ പങ്കെടുത്തു. ടീന ജോസഫിന്റെ നാടോടിനൃത്തവും ഉണ്ടായിരുന്നു. തൃശ്ശൂരിൽ നടന്ന ഓൾ കേരള ഫിറ്റ്‌നസ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ ജൂബിലി സിബിഎസ്ഇ ഒന്നാം ക്ലാസ് വിദ്യാർഥിനി ദക്ഷിണ സജിത്തിനെ ചടങ്ങിൽ അനുമോദിച്ചു.
<br>
TAGS : WOMENS DAY

LEAVE A REPLY

Please enter your comment!
Please enter your name here