ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി ലുലു ഗ്രൂപ്പുമായി ചേര്‍ന്ന് സംഘടിക്കുന്ന പൂക്കള മത്സരവും ശ്രീമാന്‍-ശ്രീമതി മത്സരവും സെപ്തംബര്‍ 21 ന് നടക്കും. ബാംഗ്ലൂര്‍ രാജാജി നഗറിലുള്ള ലുലു മാളില്‍ ഞായറാഴ്ച രാവിലെ 9 ന് ആരംഭിക്കുന്ന പൂക്കള മത്സരം മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കും. ടീമുകള്‍ രാവിലെ 8 മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം.
ശ്രീമാന്‍ -ശ്രീമതി മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 11 മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. കേരള വസ്ത്രങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.
പൂക്കള മത്സരത്തിന് പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വലിപ്പം 6×6 അടിയാണ്. ഒരു ടീമില്‍ പരമാവധി 6 പേര്‍ക്ക് പങ്കെടുക്കാം. ബാംഗ്ലൂര്‍ നിവാസികളെ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളൂ.
പൂക്കള മത്സരം :- ഒന്നാം സമ്മാനം 50000 രൂപ (25000 രൂപയും 25000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും) റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 25000 രൂപയും (15000 രൂപയും 10000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും) മൂന്നാം സമ്മാനം 15000 രൂപ (10000 രൂപയും 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും) ലഭിക്കും.
ശ്രീമാന്‍ -ശ്രീമതി മത്സരം :- ഒന്നാം സമ്മാനം 100000 രൂപ (50000 രൂപയും 50000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും) റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 50000 രൂപയും (30000 രൂപയും 20000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും) മൂന്നാം സമ്മാനം 30000 രൂപ (20000 രൂപയും 10000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും) ലഭിക്കും.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 20 ന് മുന്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍,കള്‍ച്ചറല്‍ സെക്രട്ടറി മുരളിധരന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയപ്രകാശ് എന്നിവര്‍ അറിയിച്ചു.
ഇത് സംബന്ധിച്ച യോഗത്തില്‍ കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് സുധീഷ് പി കെ, ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ ഓ കെ, അസിസ്റ്റന്റ്‌റ് സെക്രട്ടറി വി എല്‍ ജോസഫ്, കള്‍ച്ചറല്‍ സെക്രട്ടറി വി മുരളീധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക:- +91 87926 87607, +91 91108 00205
<br>
TAGS : ONAM-2024
തൃശൂര്‍: സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്‍റെ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക്. എസ്‌എൻഡിപി യോഗം…
ഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി പരസ്യപോരിന് ഇൻഡ്യാ മുന്നണി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ്…
ചെന്നൈ: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റമീസിൻ്റെ പിതാവ് റഹീം, മാതാവ് ശരീഫ…
ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം നടത്തിയ എം ബി മേനോൻ മെമ്മോറിയൽ കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ് മല്ലേഷ്പാളയിലുള്ള…
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തില്‍ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം…
ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…