Categories: ASSOCIATION NEWS

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് സാഹിത്യ സായാഹ്നം

ബെംഗളൂരു:  കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് സാഹിത്യസായാഹ്നം സംഘടിപ്പിച്ചു. എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരജേതാവുമായ സുധാകരന്‍ രാമന്തളി ‘എഴുത്തും ജീവിതവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സമാജം പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. കുവൈത്ത് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് സമാജം അനുശോചനം രേഖപ്പെടുത്തി. ‘സത്യസന്ധതയോ സമര്‍പ്പണ ബുദ്ധിയോ സ്വഭാവദാര്‍ഢ്യമോ ഇല്ലാത്ത ഒരു സമൂഹത്തില്‍ സ്വന്തം സര്‍ഗ്ഗസൃഷ്ടി കൊണ്ട് തന്റെ വ്യക്തിത്വത്തെ സംരക്ഷിക്കുകയാണ് എഴുത്തുകാരന്‍. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ക്രമാനുഗതമായ വികാസപരിണാമങ്ങള്‍ ഏറ്റവുമധികം സംഭവിച്ച മലയാള സാഹിത്യരൂപം ചെറുകഥയാണ്. പഴയതും പുതിയതുമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ നവീനമായ രൂപവും സംവേദകത്വവും പ്രദാനം ചെയ്ത് കഥകളെ ജൈവവും ചലനാത്മകവുമാക്കി തീര്‍ക്കുകയാണ് പുതിയ കഥാകൃത്തുക്കള്‍.’ സുധാകരന്‍ രാമന്തളി പറഞ്ഞു.

സതീഷ് തോട്ടശ്ശേരി രചിച്ച പവിഴമല്ലി പൂക്കും കാലം എന്ന ചെറുകഥാ സമാഹാരത്തെ കുറിച്ചുള്ള പുസ്തക ചര്‍ച്ച ശാന്തകുമാര്‍ എലപ്പുള്ളി ഉദ്ഘാടനം ചെയ്തു. സ്വര്‍ണ്ണ ജിതിന്‍, രാജേഷ് എന്‍. കെ, വിന്നി രാകേഷ്, പ്രദീപ് പൊടിയന്‍, പത്മനാഭന്‍ നായര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചടങ്ങില്‍ സതീഷ് തോട്ടശ്ശേരിയെ ആദരിച്ചു. വിന്നി രാകേഷ്, സ്വര്‍ണ്ണ ജിതിന്‍, സന്ധ്യ വേണു, വസന്ത രാമന്‍, ഗോപിക എന്നിവര്‍ കവിതകള്‍ ആലപിച്ചു. പത്മനാഭന്‍. എം സ്വാഗതവും, ശിവദാസ് എടശ്ശേരി നന്ദിയും പറഞ്ഞു.
<br>
TAGS : ART AND CULTURE | KERALA SAMAJAM BANGALORE SOUTH WEST
SUMMARY : Kerala Samajam Bangalore South West Literary Evening

Savre Digital

Recent Posts

യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…

6 hours ago

അ​മേ​രി​ക്ക​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​ക് ചിനി അ​ന്ത​രി​ച്ചു

വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…

7 hours ago

തിരുവനന്തപുരം കോർപ്പറേഷൻ: രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…

7 hours ago

നോർക്ക കാർഡുകൾക്കായി സമാഹരിച്ച അപേക്ഷകൾ കൈമാറി

ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ്‌ തോമസ് പള്ളിയിലെ സെന്റ്‌ ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…

7 hours ago

കൗതുകം ലേശം കൂടിയപ്പോൾ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ കസ്റ്റഡിയിൽ

വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…

9 hours ago

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി. ഹിന്ദുജ അന്തരിച്ചു

ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…

9 hours ago