ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് സാഹിത്യ സായാഹ്നവും പുസ്തക ചര്‍ച്ചയും സംഘടിപ്പിക്കുന്നു. 16 ന് വൈകീട്ട് മൂന്നു മണിക്ക് കെങ്കേരി സാറ്റലൈറ്റ് ടൗണിലെ ഭാനു സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുധാകരന് രാമന്തളി ‘കഥയും ജീവിതവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. സമാജം പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷം വഹിക്കും.
സതീഷ് തോട്ടശ്ശേരി എഴുതിയ ‘പവിഴമല്ലി പൂക്കും കാലം’ എന്ന കഥാസമാഹാരത്തെ കുറിച്ചുള്ള അവലോകനവും ചര്‍ച്ചയും നടക്കും. ഇന്ദിര ബാലന് ചര്‍ച്ച ഉദ്ഘാടനം ചെയ്യും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ചര്‍ച്ചയില്‍ പങ്കെടുക്കും. ചടങ്ങില്‍ സതീഷ് തോട്ടശ്ശേരിയെ ആദരിക്കും. കവിതാലാപനവും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 93412 40641, 9845185326
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. ബംഗാള്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ്…
കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു.…
തലശ്ശേരി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ പ്രതിക്കുള്ള ശിക്ഷ തലശ്ശേരി പോക്സോ…
ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ സംഭവത്തെത്തുടർന്ന് നോണ്‍ എസി ബസുകളിലുള്ള സഫാരി നിർത്തിവെച്ചു.…