ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ ഈസ്റ്റ് സോണ്‍ ഓണാഘോഷം ”ഓണക്കാഴ്ചകള്‍ 2024” ലിംഗരാജപുരത്തുള്ള ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്‌റ് ഓഡിറ്റോറിയത്തില്‍ ഇന്ന് നടക്കും. കേരള ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപികുമാര്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. സോണ്‍ ചെയര്‍മാന്‍ വിനു ജി. അധ്യക്ഷത വഹിക്കും. കര്‍ണാടക ഊര്‍ജ്ജ മന്ത്രി കെ ജെ ജോര്‍ജ് മുഖ്യതിഥിയാകും.
പി സി മോഹന്‍ എം പി, ഡീന്‍ കുര്യാക്കോസ് എം പി, ബൈരാതി ബസവരാജ് എം എല്‍ എ, ഐവാന്‍ ഡിസൂസ എം എല്‍ സി, നന്ദിഷ് റെഡി എക്‌സ് എം എല്‍ എ, കേംബ്രിഡ്ജ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡി കെ മോഹന്‍ ബാബു, ട്രൈലൈഫ് ഹോസ്പിറ്റല്‍ ഡയരക്ടര്‍മാരായ ഡോ ഷഫീഖ്, ഡോ പ്രശാന്ത്, റിതി ജ്യൂവല്ലറി സി ഇ ഓ ബാലു, ലുലു ഗ്രൂപ്പ് റീജിനല്‍ ഡയരക്ടര്‍ കെ കെ ശരീഫ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. ചടങ്ങില്‍ ട്രൈലൈഫ് ഹോസ്പിറ്റല്‍ സംഭാവന ചെയ്ത ആംബുലന്‍സ് പുറത്തിറക്കും. സാന്ത്വന ഭാവനം പദ്ധതിയുടെ ഭാഗമായി പണി കഴിപ്പിച്ച 18 -മത്തെ വീടിന്റെ താക്കോല്‍ ദാനവും ചടങ്ങില്‍ നിര്‍വഹിക്കും. കേരളസമാജം ഈസ്റ്റ് സോണ്‍ ഫിനാന്‍സ് കണ്‍വീനര്‍ വിവേക് ആണ് വീട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
കുടുംബംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികള്‍, ചെണ്ടമേളം,പുലികളി, ഓണസദ്യ, പ്രശസ്ത ഗായകന്‍ സുമേഷ് അയിരൂരും ഫ്ളവേഴ്‌സ് ടോപ് സിങ്ങര്‍ ശ്രീഹരിയും ദേവ നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, എന്നിവ നടക്കുമെന്ന് സോണ്‍ കണ്‍വീനര്‍ രാജീവും ആഘോഷക്കമ്മറ്റി കണ്‍വീനര്‍ സലി കുമാറും അറിയിച്ചു.
<br>
TAGS : ONAM-2024
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…