ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ കന്റോണ്‍മെന്റ് സോണ്‍ ഓണാഘോഷം സെപ്തംബര്‍ 29 ന് വസന്തനഗര്‍ ഡോ. ബി. ആര്‍. അംബേഡ്കര്‍ ഭവനില്‍ നടക്കും. കര്‍ണാടക അഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. സോണ്‍ ചെയര്‍പേഴ്‌സ്ണ്‍ ലൈല രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും.
നഗര വികസന, നഗര ആസൂത്രണ മന്ത്രി ബൈരതി സുരേഷ്, കേരള തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം.ബി രാജേഷ്, പി.സി മോഹന്‍ എം.പി, എംഎല്‍എ മാരായ എ.സി. ശ്രീനിവാസ, എന്‍ എ ഹാരിസ്, റിസ്വാന്‍ അര്‍ഷാദ് എന്നിവര്‍ വിശിഷ്ടാതിഥികളാകും.
കലാ-സാംസ്‌കാരിക പരിപാടികള്‍, പഞ്ചാരിമേളം, പ്രദര്‍ശന സ്റ്റാളുകള്‍, ഓണ സദ്യ, പ്രശസ്ത ഗായിക ദുര്‍ഗ വിശ്വനാഥും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, സണ്‍റൈസ് ഡാന്‍സ് കമ്പനിയുടെ അക്രോബാറ്റിക് ഡാന്‍സ്, അനീഷ് സാരഥി, അശ്വതി, സൂര്യ എന്നിവര്‍ അവതരിപ്പിക്കുന്ന കോമഡി ഷോ എന്നിവ ഉണ്ടായിരിക്കുമെന്ന് സോണ്‍ കണ്‍വീനര്‍ ഹരികുമാര്‍ ജി, ആഘോഷ കമ്മറ്റി കണ്‍വീനര്‍ ഷിനോജ് നാരായണ്‍ എന്നിവര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് 9686665995, 8792687607
<BR>
TAGS : ONAM-2024
SUMMARY : Kerala Samajam Bangalore Cantonment Zone Onagosham on 29th
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷ സ്വാഗതസംഘം ചെയർമാനായി എൻ.എ. ഹാരിസ് എംഎല്‍എയും ജനറൽ കൺവീനറായി ടി.സി.…
തിരുവനന്തപുരം: മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും…
കൊല്ലം: നിലമേൽ പുതുശേരിയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ച് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന നാലുപേർക്ക് പരുക്കേറ്റു. നാലുപേരെയും ആശുപത്രിയിൽ…
കൊച്ചി: അന്തരിച്ച നടനും തിരകഥാകൃത്തുമായ ശ്രീനിവാസന്റെ സംസ്കാരം ഉദയംപേരൂരിലെ വീട്ടുവളപ്പിൽ നാളെ രാവിലെ പത്തിന്. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക.…
എറണാകുളം: ശബരിമല സ്വർണ്ണക്കവർച്ചയില്‍ ഇസിഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി. കൊച്ചി ഇഡി യൂണിറ്റ് ഡല്‍ഹിയിലെ ഇഡി ഡയറക്ടറേറ്റിന്…
ഡൽഹി: നിരവധി രാജ്യങ്ങളിലാണ് യൂട്യൂബ് സേവനങ്ങള്‍ക്ക് വ്യാപകമായ തടസ്സങ്ങള്‍ അനുഭവപ്പെട്ടത്. ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ഉപയോക്താക്കള്‍ യൂട്യൂബ്…