Categories: ASSOCIATION NEWS

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് കുടുംബസംഗമം 16 ന്

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് കുടുംബസംഗമം 16.ന് വൈകീട്ട് മൂന്നു മണിക്ക് കെങ്കേരി ദുബാസിപ്പാളയ ഡി. എസ് .എ ഭവനില്‍ വെച്ച് നടക്കും. സമാജം പ്രസിഡണ്ട് പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിക്കും. ബെംഗളൂരു കേരളസമാജം പ്രസിഡന്റ് സി. പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ഫാമിലി കൗണ്‍സിലര്‍ ഡോ പി. ശ്യാം കുമാര്‍ പ്രഭാഷണം നടത്തും. കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ നൽകുന്ന ഭാഷാ പുരസ്കാരങ്ങളിൽ പ്രവാസി എഴുത്തുകാരുടെ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള 2025 ലെ പ്രവാസി സാഹിത്യ പുരസ്‌കാരം സ്പെഷ്യൽ ജൂറി പരാമർശം നേടിയ സതീഷ് തോട്ടശ്ശേരിയെ ചടങ്ങില്‍ ആദരിക്കും. കാര്‍ണിവല്‍, അംഗങ്ങളുടെ കലാപരിപാടികള്‍, ശ്രുതിലയം ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കും.
<BR>
TAGS : FAMILY MEET | KERALA SAMAJAM BANGALORE SOUTH WEST

 

Savre Digital

Recent Posts

പാലക്കാട് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു

പാലക്കാട്: ഒറ്റപ്പാലം മനിശ്ശീരി വരിക്കാശ്ശേരി മനയ്ക്കു സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു. വിനോദയാത്രികരായ 25 പേരും…

6 minutes ago

കേരളസമാജം കർണാടക റിപ്പബ്ലിക് ദിനാഘോഷവും മെഡിക്കൽ ക്യാമ്പും 26ന്

ബെംഗളൂരു: കേരളസമാജം കർണാടകയുടെ റിപ്പബ്ലിക് ദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും ജനുവരി 26ന് യെലഹങ്ക ദ്വാരക നഗറിലുള്ള ഗവൺമെന്റ് എൽ.പി.…

22 minutes ago

കരൂര്‍ ദുരന്തം; വിജയ്യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ വീട്ടില്‍ നിന്നാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്.…

1 hour ago

‘മാപ്പ് പറയില്ല, കേസും കോടതിയും പുത്തരിയല്ല’; ജമാഅത്തെ ഇസ്‌ലാമിക്ക് എ.കെ ബാലന്റെ മറുപടി

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീല്‍ നോട്ടീസിന് മറുപടിയുമായി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. തനിക്ക് മാപ്പ് പറയാൻ…

2 hours ago

അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റര്‍ ചുറ്റളവില്‍ മാംസാഹാരം നിരോധിച്ചു

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ പരിധിയില്‍ മാംസാഹാര വിതരണം നിരോധിച്ചുകൊണ്ട് അയോധ്യ ഭരണകൂടം ഉത്തരവിറക്കി. 'പഞ്ചകോശി പരിക്രമ'…

3 hours ago

ആശുപത്രിയില്‍ പിതാവിന് കൂട്ടിരിക്കാന്‍ വന്നു; ആറാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

കണ്ണൂര്‍: പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ…

3 hours ago