ബെംഗളൂരു: കേരളസമാജം മാംഗ്ലൂർ മുൻ പ്രസിഡണ്ടും മംഗളൂരുവിലെ പ്രമുഖ മലയാളി സംഘാടകനുമായ കെ.എം സച്ചീന്ദ്രനാഥ് (89) അന്തരിച്ചു. മംഗളൂരുവിലായിരുന്നു അന്ത്യം. തലശ്ശേരി പന്ന്യം മൂന്നാം മൈൽ സ്വദേശിയാണ്. 50 വർഷത്തിലേറെയായി മംഗളൂരു കുദ്രോളിയിലായിരുന്നു താമസം. മംഗളൂരു പ്ലൈവുഡ്സ് എന്ന കമ്പനിയും ട്രാവൽ ഏജൻസിയും നടത്തിയിരുന്നു.
മംഗളൂരുവില്‍ കേരളസമാജത്തിൻ്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചു. കേരളസമാജം ഹൈസ്കൂൾ ആരംഭിക്കുന്നതിൽ നേതൃത്വം വഹിച്ചു. യേശുദാസിൻ്റെ തരംഗിണി സ്റ്റുഡിയോയുടെ ആശയം സച്ചീന്ദ്രനാഥിൻ്റെതായിരുന്നു. മംഗളൂരുവിൽ തരംഗിണി ആർട്സ് എന്ന പേരിൽ സംഗീത കൂട്ടായ്മയുണ്ടാക്കി യേശുദാസ്, പി.സുശീല, എസ്. ജാനകി, വാണി ജയറാം, സുജാത ഉൾപ്പെടെയുള്ള ഗായകരെ പങ്കെടുപ്പിച്ച് നിരവധി സംഗീത പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
ഭാര്യ: കെ. ടി. കമല. മക്കൾ: ഷൈര, ഷർമിള, യാമിനി, ശൈലേന്ദ്രനാഥ്. മരുമക്കൾ: ഒ.കെ. ജഗദീഷ് കുമാർ, പി കെ. ശ്യാംദേവ്, വി.ടി. അശോക് കുമാർ, ശ്രീവിദ്യ.
സംസ്കാരം മംഗളൂരുവിൽ നടന്നു
<BR>
TAGS : OBITUARY
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…
ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്…
തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…
ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച് കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…