ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ പത്താമത്തെ സോണ്‍ യെലഹങ്കയില്‍ പ്രവര്‍ത്തനമാരംഭിച്ചു. യെലഹങ്ക എംഎന്‍ആര്‍ ഹാളില്‍ നടന്ന യോഗത്തില്‍ കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ സോണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കന്റോണ്‍മെന്റ് സോണ്‍ ചെയര്‍പേഴ്സണ്‍ ലൈല രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സമാജം വൈസ് പ്രസിഡന്റ് പി കെ
സുധീഷ്, ജനറല്‍ സെക്രട്ടറി റജി കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാരായ വി മുരളീധരന്‍, വി എല്‍ ജോസഫ്, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, കന്റോണ്‍മെന്റ് സോണ്‍ കണ്‍വീനര്‍ ഹരികുമാര്‍, എസ് കെ പിള്ള, അജയന്‍, സത്യശീലന്‍, ആര്‍ കെ കുറുപ്പ്, സ്റ്റാര്‍ സിംഗര്‍ ഫെയിം അനന്യ തുടങ്ങിയവര്‍ സംബന്ധിച്ചു.
കേരളസമാജം യെലഹങ്ക സോണ്‍ ചെയര്‍മാനായി എസ് കെ പിള്ളയെയും കണ്‍വീനറായി അജയനെയും ഫിനാന്‍സ് കണ്‍വീനറായി ശ്രീകുമാറിനെയും തെരഞ്ഞെടുത്തു. പ്രീത ശിവനെ വനിത വിഭാഗം ചെയര്‍പേഴ്‌സണായും എ പി ദീപയെ കണ്‍വീനറായും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍:
വൈസ് ചെയര്‍മാന്‍മാര്‍ :-ആര്‍ കെ കുറുപ്പ് , സത്യശീലന്‍.
ജോയിന്റ് കണ്‍വീനര്‍മാര്‍ – കെ കെ നടരാജന്‍, വിപിന്‍ രാജ് , യു ഡി നായര്‍,
മുകേഷ് കുമാര്‍, മഞ്ജുനാഥ്, മനോജ് കുമാര്‍ എന്നിവരെയും 30 അംഗ നിര്‍വാഹക സമിതിയെയും യോഗത്തില്‍ തിരഞ്ഞെടുത്തു.
<BR>
TAGS : KERALA SAMAJAM
SUMMARY : Kerala Samajam inaugurated Yelahanka Zone
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…