ബെംഗളൂരു: കേരളസമാജം കെ ആര്‍ പുരം സോണിന്റെയും വിജിനപുര ലയണ്‍സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ ജനറല്‍ മെഡിക്കല്‍ – ഹൃദ്രോഗ പരിശോധന ക്യാമ്പ് നടത്തി.കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരളസമാജം കെ ആര്‍ പുരം സോണ്‍ ചെയര്‍മാന്‍ എം ഹനീഫ് അധ്യക്ഷത വഹിച്ചു. ഇന്‍ഫെന്ററി റോഡിലുള്ള സ്പര്‍ശ് ആസ്പത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
സ്പര്‍ശ് ആസ്പത്രി ഹൃദരോഗ വിദഗ്ധ ഡോ. ആയിഷ ക്യാമ്പിന് നേതൃത്വം നല്‍കി.
വിജിനപുര ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി സുനില്‍ കുമാര്‍, ട്രഷറര്‍ ഷിബു കെ എസ്, ഉമാശങ്കര്‍, കേരളസമാജം കെ ആര്‍ പുരം സോണ്‍ കണ്‍വീനര്‍ ബിനു പി, സയ്യിദ് മസ്താന്‍, ശിവദാസ്, വിനീത്, മഞ്ജുനാഥ്, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ആയിഷ ഹനീഫ്, കണ്‍വീനര്‍ രഞ്ജിത, അംബിക, തുടങ്ങിയവര്‍ പങ്കെടുത്തു. രക്തസമ്മര്‍ദ്ദം, പ്രമേഹം, ഇസിജി എന്നീ പരിശോധനകളും സൗജന്യമായി നടത്തി. നൂറിലധികം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.
<br>
TAGS : KERALA SAMAJAM
കണ്ണൂർ: സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം നടത്തിയവർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു. പ്രകാശിന്റെ ബെംഗളൂരു വർക്‌ഷോപ്പിൽ നിന്ന് കേരള ആര്‍ടിസിക്ക്…
ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ…
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…