ബെംഗളൂരു: കേരളസമാജം മല്ലേശ്വരം സോണിന്റെ നേതൃത്വത്തില്‍ നാലാമത്തെയും സമാജത്തിന്റെ പത്താമത്തെയും ഡയാലിസിസ് കേന്ദ്രം ഹോസ്‌ക്കോട്ടെ മിഷന്‍ & മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തു. റവ ഫാ. തോമസ് എബ്രഹാം, റവ ഫാ. ജോന്‍സ് പി കോശി എന്നിവര്‍ ചേര്‍ന്ന് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
മല്ലേശ്വരം സോണ്‍ ചെയര്‍മാന്‍ പോള്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് ഗോപിനാഥന്‍, സെക്രട്ടറി ജയ് ജോ ജോസഫ്, മല്ലേശ്വരം സോണ്‍ അഡൈ്വസര്‍ എം രാജഗോപാല്‍, സോണ്‍ കണ്‍വീനര്‍ പി ആര്‍ ഉണ്ണികൃഷ്ണന്‍, സോണ്‍ വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ സുധാ സുധീര്‍, വൈറ്റ്ഫീല്‍ഡ് സോണ്‍ ചെയര്‍മാന്‍ ഷാജി ഡി, മിഷന്‍ സെന്ററിന്റെ ട്രഷറര്‍ ജേക്കബ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
കേരളസമാജം ജോയിന്റ് സെക്രട്ടറി, അനില്‍കുമാര്‍ ഒ ക്കെ, അസിസ്റ്റന്റ് സെക്രട്ടറിമാരായ വി എല്‍ ജോസഫ്, മുരളീധരന്‍ വി , കെ എന്‍ ഇ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ബി അനില്‍കുമാര്‍, കേരള സമാജത്തിന്റെ സോണുകളില്‍ നിന്നുള്ള ഭാരവാഹികളും ചടങ്ങിന് നേതൃത്വം നല്‍കി.
നിര്‍ധനരായ രോഗികള്‍ക്ക് ഡയാലിസിസ് ചെയ്ത് കേരളസമാജം ഒരുക്കുന്ന പത്താമത്തെ യൂണിറ്റ് ആണിത്. ജര്‍മ്മന്‍ കമ്പനിയായ ദുരാഗ് ഇന്ത്യ ഇന്‍സ്ട്രുമെന്റേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ മെഷീന്‍ സ്‌പോണ്‍സര്‍ ചെയ്തത്. നിലവില്‍ കേരളസമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ ട്രൈ ലൈഫ് ആസ്പത്രി, കെ ആര് പുരം സോണിന്റെ നേതൃത്വത്തില്‍ കെ ആര് പുരം ശ്രീ ലക്ഷ്മി ആസ്പത്രി, മല്ലേശ്വരം സോണിന്റെ നേതൃത്വത്തില്‍ ലക്ഷ്മിപുര പ്രസാദ് ഗ്ലോബല്‍ ഹോസ്പിറ്റല്‍, അവെക്ഷ ആസ്പത്രി, മെഡ് സ്റ്റാര്‍ ആസ്പത്രി എന്നിവിടങ്ങളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 8310301304, 9902576565.
<br>
TAGS : KERALA SAMAJAM
SUMMARY : The 10th Dialysis Unit of Kerala Samajam was inaugurated
ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…
ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…
കണ്ണൂർ: കണ്ണൂരിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു. ലീഗിന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖ്…
ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22…
തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…
കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…