Categories: KERALATOP NEWS

കേരള എന്‍സിപിയില്‍ പിളര്‍പ്പ്; ആലപ്പുഴയിലെ നേതാക്കള്‍ കേരളാ കോണ്‍ഗ്രസിലേക്ക്

കേരളത്തിലെ എന്‍സിപി ഘടകം പിളര്‍ന്നു. ഒരുവിഭാഗം പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്ന് യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റെജി ചെറിയാന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടി വിട്ടത്. ലയനസമ്മേളനം അടുത്ത മാസം ആലപ്പുഴയില്‍ വച്ച്‌ നടക്കും.

പിസി ചാക്കോയ്‌ക്കൊപ്പം നില്‍ക്കുന്നവരാണ് എന്‍സിപി വിട്ട് കേരളാ കോണ്‍ഗ്രസ് ജോസഫിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ആലപ്പുഴ ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളും കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി നേതാക്കള്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. പാർട്ടി മുൻ ദേശീയ പ്രവർത്തക സമിതി അംഗം ഉള്‍പ്പെടയുള്ളവരാണ് എൻസിപി വിട്ടത്. ഔദ്യോഗിക നേതൃത്വത്തിന് വലിയ തിരിച്ചടിയാണ് ഈ പുതിയ നീക്കം.

നിലവില്‍ എൻസിപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമാണ് റെജി ചെറിയാൻ. അദ്ദേഹത്തിനൊപ്പം സംസ്ഥാന നേതാക്കളും ജില്ലാ ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളുമടക്കമുള്ളവർ പാർട്ടി വിട്ടിട്ടുണ്ട്. കുട്ടനാട്ടില്‍ കഴിഞ്ഞ ദിവസം പിജെ ജോസഫുമായി നടത്തിയ ചർച്ചയില്‍ ഇത് സംബന്ധിച്ച്‌ ധാരണയായതായി റെജി ചെറിയാൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംഘടനയെന്താണെന്ന് അറിയുന്ന ഒരു നേതാക്കള്‍ പോലും ഇപ്പോള്‍ എന്‍സിപിയില്‍ ഇല്ല. പാര്‍ട്ടിയില്‍ വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകളാണ്. പാര്‍ട്ടിയില്‍ ഒരു വിഭാഗം ആളുകള്‍ തന്നെ എപ്പോഴും അധികാരം പങ്കിടുന്നു. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ധ്വാനിച്ച്‌ ജയിപ്പിച്ച്‌ അയക്കുന്ന എംഎല്‍എമാര്‍ ചെയ്യാന്‍ പറ്റുന്ന സഹായങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് നല്‍കണമെന്നും നേതാക്കള്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

TAGS : KERALA NCP | ALAPPUZHA NEWS
SUMMARY : Split in Kerala NCP; Alappuzha leaders to Kerala Congress

Savre Digital

Recent Posts

ഹേമചന്ദ്രൻ വധക്കേസ്; ഒരാള്‍ കൂടി പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി വെല്‍ബിന്‍ മാത്യു ആണ് അറസ്റ്റിലായത്.…

40 minutes ago

പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു

കണ്ണൂര്‍: പയ്യന്നൂരിൽ പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു. ചെറുകുന്നിലെ അന്നപൂർണ ഏജൻസി ജീവനക്കാരനും പയ്യന്നൂർ റൂറൽ…

56 minutes ago

ശുഭാംശു ശുക്ല ഇന്ത്യയില്‍ തിരിച്ചെത്തി

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തില്‍ നിന്നും ഭൂമിയില്‍ തിരിച്ചെത്തിയ ശുഭാംശു ശുക്ല ഇന്ത്യയിലെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച ആദ്യ…

1 hour ago

ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20ന്; വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ പങ്കെടുക്കും

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി…

2 hours ago

വാളയാറിൽ കാർ ലോറിയിൽ ഇടിച്ചു; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരുക്കേറ്റു

പാലക്കാട്: വാളയാറിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ  അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത്.…

2 hours ago

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്,…

3 hours ago