Categories: TOP NEWS

കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

ഗവേഷക വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി റൂബി പട്ടേലാണ് മരിച്ചത്. 27 വയസായിരുന്നു. ബിഹാര്‍ സ്വദേശിയായ റൂബി പട്ടേല്‍, സര്‍വകലാശാലയില്‍ ഹിന്ദി വിഭാഗത്തില്‍ പിഎച്ച്‌ഡി വിദ്യാര്‍ഥിയായിരുന്നു.

ഇന്ന് രാവിലെയാണ് റൂബി പട്ടേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹത്തില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തും. മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമല്ല.

The post കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

യുവാക്കളിലെ ഹൃദയാഘാതവും കോവിഡ് വാക്‌സിനുമായി ബന്ധമില്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: ഹൃദയാഘാതം മൂലം പെട്ടെന്നുണ്ടാകുന്ന മരണങ്ങള്‍ക്ക് കോവിഡ് വാക്സീനുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യൻ കൗണ്‍സില്‍ ഫോർ മെഡിക്കല്‍ റിസർച്ചും…

30 minutes ago

ജെഎസ്‌കെ വിവാദം: സിനിമ കാണാൻ ഹൈക്കോടതി

കൊച്ചി: സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാന്‍ ഹൈക്കോടതിയുടെ തീരുമാനം. ജസ്റ്റിസ് എന്‍…

2 hours ago

മഴക്കെടുതിയില്‍ കെഎസ്‌ഇബിക്ക് 210.51 കോടി രൂപയുടെ നഷ്ടം

തിരുവനന്തപുരം: കേരളത്തിൽ 2025 മെയ് 24 നുശേഷം നാളിതുവരെ പെയ്ത മഴയിലും ശക്തമായ കാറ്റിലും കെ എസ് ഇ ബിയുടെ…

2 hours ago

അമ്മയുടെ മുന്നില്‍ വാഹനമിടിച്ച്‌ 6 വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പിയില്‍ സ്‌കൂള്‍ ബസ് ഇടിച്ച്‌ ആറു വയസ്സുകാരന്‍ മരിച്ചു. പട്ടാമ്പി കുലശ്ശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ്…

2 hours ago

സിദ്ധാര്‍ഥന്റെ മരണം; നഷ്ടപരിഹാരത്തുക പത്തുദിവസത്തിനകം സര്‍ക്കാര്‍ കെട്ടിവെക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് പൂക്കോട് വെറ്റിനറി കോളേജില്‍ വിദ്യാര്‍ഥി ആയിരുന്ന ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ നഷ്ടപരിഹാരത്തുകയായ ഏഴ് ലക്ഷം രൂപ സര്‍ക്കാര്‍…

3 hours ago

വിസ്മയ കേസ്: പ്രതി കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച്‌ സുപ്രിംകോടതി ഉത്തരവ്

ന്യൂഡൽഹി: സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തെ തുടര്‍ന്ന് നിലമേല്‍ സ്വദേശി വിസ്മയ ജീവനൊടുക്കിയെന്ന കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശിക്ഷ സുപ്രിംകോടതി…

4 hours ago