കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി. രവിയച്ചൻ (96) അന്തരിച്ചു. തൃപ്പൂണിത്തുറയിൽ മകനൊപ്പം താമസിച്ചു വരവേ ഇന്നലെ രാത്രിയാണ് പി.രവിയച്ചൻ മരിച്ചത്. കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോൾ രവിയച്ഛൻ ടീമംഗമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആയിരം റൺസും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളിയാണ്.
കേരള ക്രിക്കറ്റിന്റെ വളർച്ചയിൽ മുഖ്യ പങ്കാളിയായ അദ്ദേഹം 1952 മുതൽ 17 വർഷം രഞ്ജി കളിച്ചിട്ടുണ്ട്. കേരളം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആയിരം റൺസും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളിയാണ്. 55 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് നേടിയ 1107 റൺസും 125 വിക്കറ്റുമായി സംസ്ഥാനത്തെ ആദ്യ ഓൾറൗണ്ടർ ക്രിക്കറ്റർ എന്ന പദവിയും സ്വന്തമാക്കി. രണ്ട് തവണ കേരളത്തിന്റെ ക്യാപ്റ്റനായിട്ടുണ്ട്.
തൃപ്പൂണിത്തുറ കോവിലകത്ത് അനിയൻ തമ്പുരാന്റെയും എറണാകുളം ചേന്ദമംഗലത്ത് പാലിയം തറവാട്ടിൽ കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി 1928 മാർച്ച് 12നായിരുന്നു രവിയച്ചന്റെ ജനനം. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിൽ പൊതുദർശനത്തിന് വച്ച ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം ചേന്ദമംഗലം പാലിയം തറവാട്ടിൽ എത്തിക്കും. വൈകീട്ട് 3 മണിക്കാണ് സംസ്കാരം.
The post കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി. രവിയച്ചൻ അന്തരിച്ചു appeared first on News Bengaluru.
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി പട്ടികയില്‍ നിന്ന് കെഎസ്‌യു നേതാവ് കെ എം അഭിജിത്തിനെ ഒഴിവാക്കി. ഇതേ തുടർന്ന്…
മലപ്പുറം: അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റില്‍ അപകടം. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികക്ക് ദാരുണാന്ത്യം. വികാസ് കുമാർ(29), സമദ് അലി (20),…
തൃശൂർ: മനുഷ്യക്കടത്ത് കേസില്‍ രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി തൃശൂർ അഡീഷനല്‍ സെഷൻസ് കോടതി. തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജാർഖണ്ഡ്…
തൃശൂർ: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ ഇരിങ്ങാലക്കുടയിലാണ് സംഭവം. കാരുമാത്ര സ്വദേശിനിയായ ഫസീലയെയാണ് (23)…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് വർധിച്ചത്. 73680 രൂപയാണ് ഒരു പവൻ…
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.…