തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ നാളെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. സംസ്ഥാനത്തെ ആദ്യ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് കൂടിയായ കെ.സി.എല്ലിന്‍റെ ആദ്യ ടി-20 മത്സരത്തില്‍ നാളെ വൈകിട്ട് 2.30-ന് ആലപ്പി റിപ്പിള്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും.
രാത്രി 7.45-ന് ട്രിവാന്‍ഡ്രം റോയല്‍സും കൊച്ചി ബ്ലു ടൈഗേഴ്‌സും തമ്മിലും മത്സരമുവുണ്ട്. ദിവസേന രണ്ട് മത്സരങ്ങളാകും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. സെപ്റ്റംബര്‍ 18 വരെ നടക്കുന്ന ലീഗിലെ സെമി ഫൈനല്‍ മത്സരങ്ങള്‍ സെപ്റ്റംബര്‍ 17-നും ഫൈനല്‍ മത്സരം സെപ്റ്റംബര്‍ 18 നുമാകും നടക്കുക.
ട്രിവാന്‍ഡ്രം റോയല്‍സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, കൊല്ലം സെയിലേഴ്‌സ്, ആലപ്പി റിപ്പിള്‍സ് എന്നീ ടീമുകളാകും ലീഗില്‍ മത്സരത്തിനെത്തുക. മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ചാനലിലും ഒടിടി പ്ലാറ്റ്‌ഫോമായ ഫാന്‍ കോഡിലും തത്സമയ സംപ്രേക്ഷണവുമുണ്ടാകും.
TAGS: SPORTS | KERALA CRICKET LEAGUE
SUMMARY: Kerala cricket league tournament to begin tomorrow
ബെംഗളൂരു: ബയപ്പനഹള്ളി ന്യൂ ഗവ. ഇലക്ട്രിക്കൽ ഫാക്ടറിക്ക് (എൻ.ജി.ഇ.എഫ്) സമീപം 37.75 കോടി രൂപ ചെലവിൽ 65 ഏക്കർ വിസ്തൃതിയുള്ള…
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. തുമകുരു സ്വദേശിയായ യുവാവിനെയാണ് ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി…
വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ളാറസിനെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്. തുടര്‍ന്ന്…
ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം വാര്‍ഷിക പൊതുയോഗവും ക്രിസ്മസ്- പുതുവത്സരാഘോഷവും ഇന്ന് വൈകിട്ട് നാല് മുതല്‍ ഹുളിമാവ് സാന്തോം ചര്‍ച്ചില്‍…
റിയാദ്: സൗദി അറേബ്യയിലെ മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്…
തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപ്പിടിത്തം. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി…