തിരുവനന്തപുരം: കേരള ഗവർണർക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാന് പകരം രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരളത്തിന്‍റെ പുതിയ ഗവര്‍ണറാകും. നിലവിൽ ബിഹാർ ഗവർണറാണ് ആര്‍ലേകര്‍. ആർലേകറിന് പകരം ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. സംസ്ഥാന സർക്കാരും ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിലാണ് ആരിഫ് മുഹമ്മദ് ഖാൻ്റെ മാറ്റമെന്നതാണ് ശ്രദ്ധേയം. നേരത്തെ സെപ്റ്റംബർ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ എന്ന നിലയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു.
അടിയുറച്ച ആര്‍എസ്‌എസ് പശ്ചാത്തലമുള്ള നേതാവാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍. നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്നു. പിന്നീടാണ് ബിഹാറിലേക്ക് മാറ്റിയത്. ഗോവയില്‍ നിന്നുള്ള ബിജെപി നേതാവായ ആര്‍ലേകര്‍ അവിടെ മന്ത്രി, നിയമസഭ സ്‌പീക്കര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
മിസോറാം ഗവര്‍ണര്‍ ഡോ. ഹരി ബാബുവിനെ ഒഡിഷ ഗവര്‍ണറായി നിയമിച്ചു. ജനറല്‍ വിജയ് കുമാര്‍ സിങ്ങ് മിസോറാം ഗവര്‍ണറാവും. അജയ് കുമാര്‍ ഭല്ലയാണ് മണിപ്പൂരിന്‍റെ പുതിയ ഗവര്‍ണര്‍.
<BR>
TAGS : KERALA GOVERNOR
SUMMARY : Change in Kerala Governor; Rajendra Viswanath Rlekar is the new Kerala Governor
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…