Categories: KERALATOP NEWS

കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്‍റായി ലിസ്റ്റിൻ സ്റ്റീഫൻ

കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി വീണ്ടും ലിസ്റ്റിൻ സ്റ്റീഫനെ തിരഞ്ഞെടുത്തു. ഇന്നലെ കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി കമ്മിറ്റിയിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. നിലവിലുള്ള ലിസ്റ്റിന്റെ നേതൃത്വത്തില
ലുള്ള കമ്മറ്റിയെ ഒരു വർഷത്തേക്ക് കൂടിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

പ്രസിഡന്റ് സ്ഥാനത്തു തുടരുന്ന ഏറ്റവും പ്രായം കുറഞ്ഞതും രണ്ട് തവണ അടുപ്പിച്ചു പ്രസിഡന്റ് ആയ വ്യക്തിയും കൂടിയാണ് ലിസ്റ്റിൻ. ജനറല്‍ സെക്രട്ടറി എസ്. എസ്.ടി സുബ്രഹ്മണ്യൻ. മുരളി മൂവീസ് ഉടമ വി.പി. മാധവൻ നായർ ട്രഷറർ.

നിരവധി ഹിറ്റ്‌ ചിത്രങ്ങള്‍ പ്രേക്ഷകർക്ക് സമ്മാനിച്ച മാജിക് ഫ്രെയിംസ് എന്ന നിർമാണ-വിതരണ കമ്പനിയുടേയും സൗത്ത് സ്റ്റുഡിയോസിന്റെയും ഉടമയാണ് ലിസ്റ്റിൻ സ്റ്റീഫൻ. സിനിമ മേഖലയിലെ പ്രതിഭകളെ വാർത്തെടുക്കുന്ന SIFA യും ലിസ്റ്റിൻ സ്റ്റീഫന്റെ സംരംഭമാണ്. 2011 ല്‍ ട്രാഫിക് എന്ന സിനിമ നിർമ്മിച്ചാണ് ലിസ്റ്റിൻ നിർമാണ രംഗത്തെത്തുന്നത്.

TAGS : LISTIN STEPHEN | KERALA
SUMMARY : Listin Stephen as President of Kerala Film Distributors Association

Savre Digital

Recent Posts

കണ്ണൂര്‍ മാങ്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു

കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…

29 minutes ago

ബലാത്സംഗക്കേസ്: ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ രാഹുലിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച്‌ കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…

1 hour ago

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച്‌ 12,350 രൂപയായി. പവന്‍ വില…

2 hours ago

നടി ആക്രമിക്കപ്പെട്ട കേസ്; വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് നടൻ ദിലീപ് പിൻമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…

3 hours ago

മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…

4 hours ago

മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരുക്ക്

ആലുവ: മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ബിലാല്‍ (20) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന…

4 hours ago