ബെംഗളൂരു : ബാംഗ്ലൂർ കേരള സമാജം നിർധനരായവർക്ക് നിർമിച്ചു നൽകുന്ന സാന്ത്വന ഭവനം പദ്ധതിയുടെ ഭാഗമായി 19,20 വീടുകളുടെ തറക്കല്ലിടൽ കർമം വയനാട്ടിൽ നടന്നു. കോട്ടത്തറ പഞ്ചായത്തിലെ 10 ആം വാർഡിലെ പൊയിലിൽ പത്തൊൻപതാമത്തെ വീടിന്റെ തറക്കല്ലിടൽ കർമം കൽപ്പറ്റ എംഎൽഎ അഡ്വ: ടി സിദ്ദീഖ് നിർവഹിച്ചു കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി പി റനീഷ് സ്വാഗതം ആശംസിച്ചു. കേരള സമാജം ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ,കേരള സമാജം ഭാരവാഹികളായ ജോർജ് തോമസ്, ഷിനോജ് നാരായൺ, സുരേഷ് കുമാർ, ജയകുമാർ, ശ്യാം കുമാർ, സുഭാഷ്, പ്രദീപൻ, രാജീവ്, ബാബു ഉമ്മൻ, ഫിലിപ്പ് ചെറിയാൻ,ബെന്നി അഗസ്റ്റിൻ,കല്പറ്റ ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെന്റ് ഭാരവാഹികളായ ഷിഹാബ്, ഷംസുദീൻ, സിദ്ധീഖ് വടക്കൻ തുടങ്ങിയവർ സംബന്ധിച്ചു.
ഇരുപതാമത്തെ വീടിന്റെ തറക്കല്ലിടീൽ കർമം അമ്പലവയൽ നെന്മേനി ആനപ്പാറയിൽ സുൽത്താൻ ബത്തേരി എം എൽ എ, ഐ സി ബാലകൃഷ്ണൻ നിർവഹിച്ചു. നെന്മേനി പഞ്ചായത്ത് അംഗം സ്വപ്ന സ്വാഗതം ആശംസിച്ചു.
കോട്ടത്തറ പുതുശേരിക്കുന്ന് പി എസ് മധുവിനും നെന്മേനി ആനപ്പാറ അംഗൻവാടി റോഡിലെ അഭിലാഷിനുമാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. കല്പറ്റ ഫ്രണ്ട്‌സ് ക്രീയേറ്റീവ് മൂവ്മെന്റ് മായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്.
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീഡ് നിലയിൽ…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…
പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. രാവിലെ 11 മുതൽ പത്രിക നൽകാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരുവിലെ എഴുത്തുകാരുടെയും സാഹിത്യ പ്രവർത്തകരുടെയും ഒത്തുചേരല്‍ 'സർഗ്ഗസംഗമം ' നവംബർ 16-ന് ഇസിഎ ഹാളിൽ നടക്കും. രാവിലെ ഒൻപതിന്…