കേരള സർവകലാശാല ക്യാമ്പിസിലുള്ള യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളജില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്തുന്നത് തടഞ്ഞ് വൈസ് ചാൻസലർ. വിസി ഡോ. മോഹൻ കുന്നുമ്മല്‍ ഇത് സംബന്ധിച്ച നിർദ്ദേശം റജിസ്ട്രാർക്ക് നല്‍കി. ജൂലൈ 5 നാണ് സണ്ണിയുടെ നൃത്തപരിപാടി നടത്താൻ കോളജ് യൂണിയൻ തീരുമാനിച്ചത്.
പരിപാടിക്ക് സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ല. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലും കഴിഞ്ഞ വർഷം കുസാറ്റിലും യൂണിയനുകള്‍ സംഘടിപ്പിച്ച ചില പരിപാടികളിലുണ്ടായ അപകടങ്ങളില്‍പ്പെട്ട് വിദ്യാർഥികള്‍ മരിച്ചിരുന്നു. ഇതോടെ, പുറമേ നിന്നുള്ള ഡിജെ പാർട്ടികള്‍, സംഗീത നിശ തുടങ്ങിയവ ക്യാമ്പസുകളില്‍ നടത്തുന്നതിന് സർക്കാർ കർശന നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
ഈ ഉത്തരവ് നിലനില്‍ക്കെയാണ് സർവകലാശാലയുടെ അനുമതി കൂടാതെ സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്താൻ കേരളയിലെ എൻജിനീയറിങ് കോളജ് യൂണിയൻ തീരുമാനിച്ചത്. എന്നാല്‍ ഒരു കാരണവശാലും ഇത്തരം പരിപാടികള്‍ ക്യാംപസിലോ പുറത്തോ യൂണിയന്റെ പേരില്‍ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് വിസി.
TAGS: SUNNY LEON| KERALA
SUMMARY: VC bans Sunny Leone’s dance program at Kerala University
കോട്ടയം: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മീനടത്ത് നിയുക്ത പഞ്ചായത്തംഗം മരണപ്പെട്ടു. മീനടം ഒന്നാം വാർഡില്‍ നിന്നു വിജയിച്ച…
കണ്ണൂർ: തലശേരിയില്‍ കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. പ്ലാസ്റ്റിക് റീ സൈക്ലിങ്ങ്…
തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയ്ക്ക് നേരേയുള്ള ലൈംഗികാതിക്രമ കേസില്‍ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷൻസ് കോടതിയാണ്…
ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് യാത്രക്കാരനെ മർദിച്ച സംഭവത്തില്‍ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ നടപടി. ക്യാപ്റ്റൻ വീരേന്ദർ…
വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്.…
മുംബൈ: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍…