തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ 2023 വർഷത്തിലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം ഹരിത സാവിത്രി എഴുതിയ ‘സിൻ’ സ്വന്തമാക്കി. മികച്ച കവിതയ്ക്കുള്ള പുരസ്കാരം കല്‍പ്പറ്റ നാരായണന്റെ തിരഞ്ഞെടുത്ത കവിതകള്‍ സ്വന്തമാക്കി.
ചെറുകഥ എൻ.രാജൻ എഴുതിയ ‘ഉദയ ആർട്സ് ക്ലബ്’ നേടി. ബാലസാഹിത്യത്തിനുള്ള പുരസ്കാരം ഗ്രേസിയുടെ ‘പെണ്‍കുട്ടിയും കൂട്ടരും’ നേടി. മികച്ച യാത്രാവിവരണം നന്ദിനി മേനോൻ എഴുതിയ ‘ആംചൊ ബസ്തര്‍’ നേടി. ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി മേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ വിവരണമാണ് ആംചൊ ബസ്തര്‍.
അക്കാദമിയുടെ വിശിഷ്ടാംഗത്വം സി.എല്‍ ജോസ്, എം.ആർ രാഘവ വാര്യർ എന്നിവർ നേടി. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം കെ.വി കുമാരൻ, പ്രേമാ ജയകുമാർ പി.കെ. ഗോപി, എം. രാഘവൻ, രാജൻ തിരുവോത്ത്, ബക്കളം ദാമോദരൻ എന്നിവർ നേടി. മികച്ച ഉപന്യാസത്തിനുള്ള സി.ബി കുമാർ അവാർഡ് കെ.സി നാരായണന്റെ ‘മഹാത്മാഗാന്ധിയും മാധവിക്കുട്ടിക്കും ലഭിച്ചു.
വൈദികസാഹിത്യത്തിനുള്ള കെ.ആർ നമ്പൂതിരി അവാർഡ് കെ.എൻ ഗണേശിന്റെ തഥാഗതൻ, വൈജ്ഞാനികസാഹിത്യത്തിനുള്ള ജി.എൻ പിള്ള അവാർഡ് ഉമ്മുല്‍ ഫായിസയുടെ ഇസ്ലാമിക ഫെമിനിസം, ചെറുകഥയ്ക്കുള്ള ഗീതാഹിരണ്യൻ പുരസ്കാരം സുനു എ.വിയുടെ ഇന്ത്യൻ പൂച്ച, യുവകവിതാ അവാർഡ് ആദിയുടെ പെണ്ണപ്പൻ, സാഹിത്യവിമർശനത്തിനുള്ള പ്രൊഫ.എം അച്യുതൻ അവാർഡ് ഒ.കെ സന്തോഷ്, തുഞ്ചൻ സ്മാരക പ്രബന്ധമത്സരം പ്രവീണ്‍ കെ.ടി( സീത- എഴുത്തച്ഛന്റെയും വാല്മീകിയുടെയും കുമാരനാശാന്റെയും) എന്നിവ അർഹമായി.
TAGS : KERALA SAHITYA AWARD | ANNOUNCED
SUMMARY : Kerala Sahitya Akademi awards announced; Awarded to Haritha Savitri and Kalpatta Narayanan
ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ സംഭവത്തെത്തുടർന്ന് നോണ്‍ എസി ബസുകളിലുള്ള സഫാരി നിർത്തിവെച്ചു.…
ബെംഗളൂരു: പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ബാബ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്ക് പരിഗണിച്ച് കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു)…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഇന്ന് ചുമതലയേൽക്കും. അംഗമായി മുൻ…
ബെംഗളൂരു: കടം നൽകിയ പണം തിരികെ ചോദിച്ച വയോധികനെ ശ്വാസം മുട്ടിച്ച് കൊന്നു. ചാമരാജ് നഗർ സ്വദേശി സ്വാമി (72)…
ന്യൂഡല്‍ഹി: ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍. കേസുമായി ഇയാള്‍ക്കുള്ള ബന്ധം എന്താണെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. ഡോ. ഷഹീനുമായി…
ബെംഗളൂരു: പുട്ടപർത്തിയിൽ നടക്കുന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്കിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ആകെ…