മലപ്പുറം: കൈക്കുഞ്ഞിനെ ഉൾപ്പടെ ഏഴ് പേരെ കടിച്ച തെരുവുനായ ചത്തു. മലപ്പുറം പുത്തനങ്ങാടി മണ്ണംകുളത്താണ് നായയെ ചത്തനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു നായ ആളുകളെ ആക്രമിച്ചത്. ശനിയാഴ്ച രാവിലെയോടെ നായയുടെ ജഡം കണ്ടെത്തുകയായിരുന്നു.
ഇതുവരെ ഏഴ് പേരെ നായ കടിച്ചതായാണ് വിവരം. ആറ് മാസം പ്രായമുള്ള കുട്ടിയേയാണ് ആദ്യം നായ ആക്രമിച്ചത്. കുട്ടി അമ്മയുടെ തോളിൽ കിടക്കുകയായിരുന്നു. ഇതിന് പിന്നാലെ മറ്റുള്ളവരെയും ഓടിനടന്ന് കടിച്ചുപരുക്കേൽപ്പിച്ച നായയെ പിന്നീട് കാണാതായി.
ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ഉൾപ്പടെ എല്ലാവരെയും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്.
TAGS: KERALA
SUMMARY: Stray dog which attacked seven found dead
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…