Categories: KERALATOP NEWS

കൈക്കൂലി കേസ്: കൊച്ചി കോര്‍പറേഷൻ ബില്‍ഡിങ് ഇൻസ്പെക്ടര്‍ സ്വപ്നയെ സസ്പെൻഡ് ചെയ്തു

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ കൊച്ചി കോർപ്പറേഷനിലെ ബില്‍ഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്യും. കൊച്ചി മേയറുടെ നിർദ്ദേശത്തെ തുടർന്നാണ് സ്വപ്നയെ സസ്പെൻഡ് ചെയ്യുന്നത്. അതേസമയം, സ്വപ്നയുടെ കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

സ്വപ്ന ഔദ്യോഗിക കാലയളവില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതും വിജിലൻസിന്റെ അന്വേഷണ പരിധിയിലുണ്ട്. കൈക്കൂലി കേസില്‍ അറസ്റ്റിലായ സ്വപ്ന റിമാന്‍ഡില്‍ കഴിയുമ്പോഴാണ് കോർപ്പറേഷൻ നടപടി. തൃശ്ശൂർ വിജിലൻസ് കോടതി ജഡ്ജി ജി. അനിലിലാണ് 14 ദിവസത്തേക്ക് സ്വപ്നയെ റിമാന്റ് ചെയ്തത്. സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചിട്ടുണ്ടോ എന്നതില്‍ വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കോർപ്പറേഷൻ പരിധിയില്‍ സ്വപ്ന നല്‍കിയ മുഴുവൻ ബില്‍ഡിംഗ്‌ പെർമിറ്റ്‌ രേഖകളും വിജിലൻസ് റെയ്ഡിലൂടെ പിടിച്ചെടുത്തു. രണ്ട് വർഷമായി വൈറ്റില സോണല്‍ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ ആയിരുന്ന സ്വപ്ന 2019 ലാണ് തൃശൂർ കോർപ്പറേഷനില്‍ സ്വപ്ന ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. സ്ഥലം മാറ്റത്തില്‍ 2023 ല്‍ കൊച്ചി കോർപ്പറേഷൻ വൈറ്റിലയിലെ സോണല്‍ ഓഫീസിലെത്തി. സ്മാർട്ടായി നിന്ന സ്വപ്ന എളുപ്പത്തില്‍ മേല്‍ ഉദ്യോഗസ്ഥരുടെ വിശ്വാസം പിടിച്ച്‌ പറ്റി.

ഫസ്റ്റ് ഗ്രേഡ് ഓവർസിയർ റാങ്ക് ആയതിനാല്‍ ബില്‍ഡിംഗ് ഇൻസ്പെക്ടർ പദവിയും കിട്ടി. നഗരഹൃദയമായതിനാല്‍ കെട്ടിട പെർമിറ്റ് സംബന്ധിച്ച കുറെ അപേക്ഷകള്‍ ചെറിയ സമയത്തിനുള്ളില്‍ സ്വപ്നയ്ക്ക് മുന്നിലെത്തി. ഇതിലെല്ലാം സ്വപ്ന അഴിമതി നടത്തിയിട്ടുണ്ടോ എന്നാണ് വിജിലൻസിന്റെ നിലവിലെ പരിശോധന. വൈറ്റില സ്വദേശിയുടെ അഞ്ച് നില കെട്ടിടത്തിന് പ്ലാൻ അപ്രൂവ് ചെയ്യാൻ 4 മാസം വൈകിപ്പിച്ചിട്ടാണ് ഒടുവില്‍ ഓരോ നിലയ്ക്കും 5,000 രൂപ വീതം 25000 രൂപ സ്വപ്ന ആവശ്യപ്പെട്ടത്.

സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞതോടെ 15,000 എങ്കിലും വേണമെന്നായി. ഇങ്ങനെ ആറ് വർഷത്തെ സർവ്വീസിനിടയില്‍ സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതാണ് വിജിലൻസ് പരിശോധിക്കുന്നത്. ഇവർക്കെതിരെ നേരത്തെ കൈക്കൂലി ആരോപണം ഉയർന്നിട്ടുണ്ടെങ്കിലും വിജിലൻസിന് തെളിവടക്കം പരാതിക്കാരൻ കൈമാറിയതോടെയാണ് കൈയ്യോടെ അറസ്റ്റ് ചെയ്യാൻ വഴിയൊരുങ്ങിയത്.

സാധാരണ ഏജന്റുമാർ വഴി രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് ഇവർ ഇത്തരം പണം കൈമാറുന്നതെന്നാണ് വിവരം. എന്നാല്‍ അവധിക്ക് മക്കളുമായി നാട്ടില്‍ പോകേണ്ടതിനാല്‍ പൊന്നുരുന്നിയില്‍ വഴിയരികില്‍ അപേക്ഷ നല്‍കിയ വ്യക്തിയോട് പണവുമായി വരാൻ ആവശ്യപ്പെടുകയായിരുന്നു. മൂന്ന് മക്കളുടെ മുന്നില്‍ വെച്ചായിരുന്നു സ്വപ്ന വിജിലൻസ് പിടികൂടിയത്. അമ്മയെ കസ്റ്റഡിയിലെടുത്ത മണിക്കൂറുകളില്‍ മക്കളും കാറില്‍ തന്നെ കഴിച്ച്‌ കൂട്ടി. ഒടുവില്‍ അച്ഛൻ വന്ന് മക്കളെ കൂട്ടി കൊണ്ട് പോയ ശേഷമാണ് വിജിലൻസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

TAGS : LATEST NEWS
SUMMARY : Bribery case: Kochi Corporation building inspector Swapna suspended

Savre Digital

Recent Posts

ശബരിമല തീര്‍ഥാടകര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍; എന്‍ട്രി പോയിന്റുകളില്‍ ബുക്കു ചെയ്യാന്‍ സൗകര്യം

തിരുവനന്തപുരം: ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി വിഎന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കി. തീര്‍ഥാടന…

5 hours ago

മലയാളി നഴ്സിംഗ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളുരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി ടി ഷാജി-പ്രിയ ദമ്പതികളുടെ…

6 hours ago

കാർ നദിയിലേക്ക് മറിഞ്ഞ് കാണാതായ 45 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ കണ്ടെടുത്തു

ബെംഗളൂരു: വാഹനാപകടത്തിൽ നദിയിൽ നഷ്ടപ്പെട്ട 45 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ കണ്ടെടുത്തു. ആഭരണങ്ങൾ സുരക്ഷിതമായി…

6 hours ago

യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ ലൈം​ഗികാതിക്രമം; അറസ്റ്റ്

ചെന്നൈ: യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ബൈക്ക് ടാക്സി ഡ്രൈവറെ ചെന്നൈയിൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയിലെ പക്കികരണൈയിൽ…

7 hours ago

നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ; നിർമാണം ഉടൻ, അനുമതി ലഭിച്ചതായി മന്ത്രി ജോർജ് കുര്യൻ

കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതി. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചതാണ്…

7 hours ago

നോർക്ക അപേക്ഷകൾ സമര്‍പ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള രണ്ടാംഘട്ട അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, ചാർലി…

8 hours ago