ബെംഗളൂരു: പെൻഷൻ അനുവദിക്കാൻ കൈക്കൂലി വാങ്ങിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കലബുർഗി ആലന്തിലുള്ള ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഹനുമന്ത് റാത്തോഡ് ആണ് പിടിയിലായത്. പെൻഷൻ അനുവദിക്കുന്നതിനു അപേക്ഷ നൽകിയ അധ്യാപകനിൽ നിന്ന് 50,000 രൂപയാണ് ഒഫിസർ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
അധ്യാപകൻ ഉടൻ ലോകായുക്തയെ വിവരമറിയിച്ചു. തുടർന്ന് ലോകായുക്തയുടെ നിർദേശ പ്രകാരം പണം ഉദ്യോഗസ്ഥന് കൈമാറി. ഈ സമയം ലോകായുക്ത ഉദ്യോഗസ്ഥർ എത്തി ഹനുമന്തയെ കൈയോടെ പിടികൂടുകയായിരുന്നു. ഇതിനു മുമ്പും പലരിൽ നിന്നായി ഹനുമന്ത് കൈക്കൂലി വാങ്ങിയതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു.
ന്യൂഡൽഹി: ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് ചോപ്രയെ ടെറിട്ടോറിയല്‍ ആർമിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. ഡല്‍ഹിയില്‍ വെച്ച്…
ആലപ്പുഴ: യുവതിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി ഭർത്താവ്. മണ്ണഞ്ചേരി സ്വദേശി കെ ഇ ഫാഖിത്തയെ (32) ആണ് കാണാതായത്.…
ചെന്നൈ: കൊടൈക്കനാലിനടുത്തുള്ള വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട കോയമ്പത്തൂർ സ്വദേശിയായ മെഡിക്കല്‍ വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക്…
കൊച്ചി: മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയില്‍ തെളിവെടുപ്പ് . അഞ്ചംഗ കമ്മീഷൻ രൂപീകരിച്ചാണ് തെളിവെടുപ്പ് നടക്കുന്നത്. ശ്വേതാ…
പത്തനംതിട്ട: രാഷ്‌ട്രപതി ദ്രൗപതി മുർമു സന്നിധാനത്തെത്തി അയ്യപ്പ ദർശനം നടത്തി. പമ്പാ സ്നാനത്തിന് ശേഷം കെട്ട് നിറച്ച് ഇരുമുടിക്കെട്ടുമായാണ് രാഷ്‌ട്രപതി…
ബെംഗളൂരു: കര്‍ണാടകയിലെ പുത്തൂരില്‍ അനധികൃത കാലിക്കടത്ത് ആരോപിച്ച് മലയാളിയെ വെടിവെച്ചു. പോലീസാണ് മലയാളിയായ ലോറി ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. കാസറഗോഡ് സ്വദേശി…