Categories: KARNATAKA

കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് ഇൻസ്‌പെക്ടർ പിടിയിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് ഇൻസ്‌പെക്ടർ ലോകായുക്ത പോലീസിന്റെ പിടിയിൽ. മൈസൂരുവിലെ കുവെമ്പുനഗർ പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ രാധയാണ് പിടിയിലായത്. കരാറുകാരനിൽ നിന്ന് പിടിച്ചെടുത്ത കാറുകൾ വിട്ടുകൊടുക്കാനാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്.വാഹനത്തിൽ നിന്ന് സ്വർണാഭരണങ്ങളും വസ്തു രേഖകളും ബാങ്ക് പാസ്ബുക്കും എടിഎം കാർഡും പോലീസ് പിടിച്ചെടുത്തിരുന്നു.

ഇതോടെ കാർ വിട്ടുനൽകാൻ ഇൻസ്പെക്ടർ രാധ രണ്ട് ലക്ഷംരൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കരാറുകാരൻ വ്യാഴാഴ്ച ലോകായുക്ത പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ലോകായുക്ത ഉദ്യോഗസ്ഥർ കുവെംപുനഗർ പോലീസ് സ്റ്റേഷനിൽ റെയ്ഡ് നടത്തി ഇൻസ്പെക്ടർ രാധയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Savre Digital

Recent Posts

‘പി പി ദിവ്യക്കെതിരെ അന്വേഷണത്തിന് സർക്കാരിനോട് അനുമതി തേടി’; വിജിലൻസ് ഹൈക്കോടതിയിൽ

കണ്ണൂർ: കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗവും സിപിഐഎം നേതാവുമായ പിപി ദിവ്യയ്ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്വേഷണത്തിന് അനുമതി തേടിയെന്ന്…

26 seconds ago

നെടുമ്പാശ്ശേരിയിൽ 4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി;തൃശ്ശൂർ സ്വദേശി അറസ്റ്റിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവ് വേട്ട. 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. തായ്ലൻഡില്‍ നിന്ന് ക്വാലാലംപൂർ വഴി…

51 minutes ago

ബെംഗളൂരു മലയാളി ഫോറം ‘ഓണരവം 2025’; പോസ്റ്റര്‍ പ്രകാശനം

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സെപ്തംബര്‍ 14 ന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടത്തുന്ന ഓണാഘോഷപരിപാടി 'ഓണരവം 2025'ന്റെ…

1 hour ago

ട്രെയിനുകളില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റുകളെ ദിവസക്കൂലിക്ക് നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡൽഹി: ട്രെയിനുകളില്‍ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റുകളെ ദിവസക്കൂലിക്ക്‌ നിയമിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അസിസ്റ്റന്റ്‌ ലോക്കോപൈലറ്റ്‌ നിയമനം നീണ്ടുപോകുന്നതിനാലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ…

1 hour ago

പാലിയേക്കരയില്‍ ടോള്‍പിരിക്കാനുള്ള നീക്കത്തിന് തിരിച്ചടി; ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: പാലിയേക്കര ടോള്‍ പിരിവിന് അനുവദിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. സര്‍വീസ് റോഡ് നന്നാക്കിയെന്നായിരുന്നു എന്‍എച്ച്‌എഐയുടെ ന്യായീകരണമുള്ളത്.…

2 hours ago

ഡബ്ല്യൂഎംഎഫ് ബിസിനസ് ക്ലബ് ഗ്ലോബൽ ലോഞ്ച്

ബെംഗളൂരു: വേള്‍ഡ് മലയാളീ ഫെഡറേഷൻ (ഡബ്ല്യൂഎംഎഫ്) ബിസിനസ് ക്ലബ് ഗ്ലോബൽ ലോഞ്ച് ബെംഗളൂരുവില്‍ നടന്നു. ഗ്രാൻഡ് മെർക്ക്യൂർ ഹോട്ടലിൽ നടന്ന…

3 hours ago