തിരുവനന്തപുരം: തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍. ഐഒസി ഡെപ്യൂട്ടി ജനറല്‍ മാനേജറും എറണാകുളം സ്വദേശിയുമായ അലക്സ് മാത്യുവാണ് പിടിയിലായത്. ഗ്യാസ് ഏജന്‍സി ഉടമയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങുന്നതിനിടെ വിജിലന്‍സ് സ്പെഷ്യല്‍ യൂണിറ്റ് 1 ഇയാളെ പിടികൂടുകയായിരുന്നു.
കവടിയാര്‍ സ്വദേശി മനോജ് ആണ് പരാതിക്കാരന്‍. ലോഡ് ലഭിക്കാനായി പണം നല്‍കണമെന്ന് അലക്സ് മാത്യു പലതവണകളിലായി ആവശ്യപ്പെട്ടിരുന്നതായി പരാതിക്കാരന്‍ ആരോപിക്കുന്നു. പണം നല്‍കിയില്ലെങ്കില്‍ കടയ്ക്കലിലെ ഏജന്‍സിയില്‍ നിന്ന് ആളുകളെ മാറ്റുമെന്ന് അലക്സ് മാത്യു ഭീഷണിപ്പെടുത്തി.
ആദ്യം അത്തരത്തില്‍ സ്റ്റാഫുകളെ ട്രാന്‍ഫര്‍ ചെയ്തിരുന്നു. നിവൃത്തികേടുകൊണ്ടാണ് പരാതി നല്‍കിയത്. പല ഏജന്‍സികളില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയിട്ടുണ്ട്. ധൈര്യമില്ലാത്തതിനാല്‍ ആരും പരാതി നല്‍കിയില്ലെന്നും മനോജ് പറഞ്ഞു.
TAGS : BRIBARY CASE
SUMMARY : Indian Oil Corporation official caught while accepting bribe
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് തിരിച്ചടി. കേസില്‍ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ…
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി. പ്രിൻസിപ്പല്‍ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. തുടർന്ന് ഒ.പിയില്‍ പോലീസ് പരിശോധന…
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള…
തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്‍പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…
ബെംഗളൂരു: വടകര ഏറാമല ആദിയൂർ തുണ്ടിയിൽ കുനിയിൽ മനോജന്റെ (വടകര മുനിസിപ്പാലിറ്റി) മകൻ വരുൺ (22) ബെംഗളൂരുവിൽ അന്തരിച്ചു. കൂട്ടുകാർക്കൊപ്പം…