ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ(എപിപി) പിടിയിലായി. ഉഡുപ്പി ജില്ലാ കോടതി വളപ്പിൽ ബുധനാഴ്ചയാണ് സംഭവം. ഉഡുപ്പി സിവിൽ ആന്റ് ജെഎംഎഫ്സി കോടതിയിലെ എപിപി എപിപി ഗണപതി നായക് ആണ് പിടിയിലായത്. അനധികൃത മണൽ കടത്ത് സംഘത്തിൽ നിന്ന് കൈക്കൂലിയായി 2000 രൂപ വാങ്ങുന്നതിനിടെയാണ് ഇദ്ദേഹം പിടിയിലായത്.
അനധികൃത മണൽ കടത്തുകേസുമായി ബന്ധപ്പെട്ട് ഒരു വാഹനം ഉഡുപ്പി പോലീസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. വാഹനം വിട്ടുനൽകാനായി ഉടമ ഉഡുപ്പി സിവിൽ ആന്റ് ജെഎംഎഫ്സി കോടതിയിൽ ഹർജി നൽകിയിരുന്നു. വാഹനം വിട്ടുകൊടുക്കുന്നതിനും കോടതിയിൽ നിയമനടപടികൾ സുഗമമാക്കുന്നതിനുമായി 2000 രൂപ ഇദ്ദേഹം കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.. ഇതേ തുടർന്ന് ഹർജിക്കാരൻ ലോകായുക്ത പോലീസിനെ വിവരമറി യിക്കുകയും തുടർന്ന് ലോകായുക്ത നടത്തിയ ആസൂത്രിത നീക്കത്തിലൂടെ എപിപിയെ പിടിക്കൂടുകയുമായിരുന്നു.
<BR>
TAGS : UDUPI | ARRESTED | ACCEPTING BRIBE
SUMMARY : Assistant Public Prosecutor caught while accepting bribe
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…