ബെംഗളൂരു: സാമൂഹ്യ സേവന രംഗത്ത് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിറ വെൽഫയർ അസോസിയേഷൻ ചാരിറ്റബിൾ ഫൗണ്ടേഷൻ സ്വയം സഹായ പദ്ധതിയുടെ ഭാഗമായി ബെംഗളൂരുവിലെ നിർധന കുടുംബത്തിന് ഓട്ടോറിക്ഷ നൽകി.
ജമാഅത്തെ ഇസ്‌ലാമി ബെംഗളുരു മേഖല നാസിം യു. പി സിദ്ധീഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താൻ എച്ച്ഡബ്ലുഎയ്ക്ക് ഇനിയും സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ജമാഅത്തെ ഇസ്‌ലാമി ബെംഗളുരു മേഖല പ്രസിഡണ്ട് റഹീം കോട്ടയം, ജനറൽ സെക്രട്ടറി ഷബീർ കൊടിയത്തൂർ, എച്ച്ഡബ്ലുഎ സെക്രട്ടറി അനൂപ് അഹമ്മദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. മേഖല സമിതി അംഗങ്ങളായ റഹീം നാഗർഭാവി, ഷാഹിർ ഡെലിഗോ, ഷബീർ മുഹ്‌സിൻ, അംജദ് അലി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എച്ച്ഡബ്ലുഎ പ്രൊജക്ട് കോർഡിനേറ്റർ നാസിഹ് വണ്ടൂർ, ലത്തീഫ് പി. കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
<br>
TAGS: HWA CHARITABLE FOUNDATION
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…
ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…
കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ…