Categories: ASSOCIATION NEWS

കൈരളി കലാസമിതി സാഹിത്യോത്സവവും പുരസ്കാരദാനവും എട്ടിന്

ബെംഗളൂരു : ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതി സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ജൂണ്‍ എട്ടിന് വിമാനപുരയിലെ സമിതി ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ, കവിയരങ്ങ്, സാഹിത്യ പുരസ്കാരസമർപ്പണം എന്നിവയുണ്ടായിരിക്കും. രാവിലെ 10.30-ന് ഉദ്ഘാടനസമ്മേളനം. 11-ന് ‘മലയാള നോവൽ ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തിൽ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പ്രഭാഷണം നടത്തും. 12-ന് ‘കഥയുടെ ജീവിതം’ എന്ന വിഷയത്തിൽ സാഹിത്യനിരൂപകൻ ഇ.പി. രാജഗോപാലനും ഒന്നിന് ‘ഡിജിറ്റൽകാലത്തെ സാഹിത്യം’ എന്ന വിഷയത്തിൽ കഥാകൃത്ത് എൻ.എസ്. മാധവനും പ്രഭാഷണം നടത്തും.

ഉച്ചയ്ക്കുശേഷം 2.30-ന് ‘നാടകത്തിലെ പരിണാമദിശകൾ’ എന്നവിഷയത്തിൽ നടത്തുന്ന ചർച്ചയിൽ രാജഗോപാലനെ കൂടാതെ പ്രകാശ് ബാരെ, ജോസഫ് നീനാസം, അനിൽ രോഹിത് എന്നിവരും നേതൃത്വംനൽകും. നാലിന് കവിയരങ്ങിൽ ടി.പി. വിനോദ്, ഇന്ദിരബാലൻ, രമ പ്രസന്നപിഷാരടി, ബിന്ദു സജീവ്, അർച്ചന സുനിൽ, അനിൽ മിത്രാനന്ദം, സലിംകുമാർ, അനിത ചന്ദ്രോത്ത്, ശ്രീലത ഉണ്ണി, സി.കെ. സിന, ഉണ്ണികൃഷ്ണൻ വൈഷ്ണവം എന്നിവർ പങ്കെടുക്കും.

സമകാലിക മലയാളകവിത’ എന്ന വിഷയത്തിൽ 4.45-ന് കവി റഫീക്ക് അഹമ്മദ് പ്രഭാഷണം നടത്തും. 5.30-ന് നടക്കുന്ന സാഹിത്യ പുരസ്കാരസമർപ്പണച്ചടങ്ങിൽ കന്നഡ എഴുത്തുകാരൻ ഡോ. ചന്ദ്രശേഖര കമ്പാർ മുഖ്യാതിഥിതിയായിരിക്കും. കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷതവഹിക്കും. ഒരുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം എൻ.എസ്. മാധവന് സമ്മാനിക്കും. സമിതി ജനറൽ സെക്രട്ടറി പി.കെ. സുധീഷ്, സംഘാടകസമിതി കൺവീനർ ബി. രാജശേഖരൻ തുടങ്ങിയവർ പ്രസംഗിക്കും. തുടര്‍ന്ന് മാതാ പേരാമ്പ്ര അവതരിപ്പിക്കുന്ന ചിലപ്പതികാരം അരങ്ങേറും.
<BR>
TAGS : KAIRALI KALA SAMITHI,
SUMMARY : Kairali Kala Samitih Literary Festival and Award Ceremony on the 8th

Savre Digital

Recent Posts

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച്‌ പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…

1 hour ago

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…

2 hours ago

38 ദിവസത്തിന് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി; വിവാദങ്ങള്‍ക്ക് ശേഷം വീണ്ടും സജീവമാകുന്നു

പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…

3 hours ago

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട് നിര്‍മ്മാണം പൂര്‍ത്തിയായി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…

4 hours ago

കലാവേദി ഓണാഘോഷം

ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു.  എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…

4 hours ago

ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം; ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…

5 hours ago