Categories: ASSOCIATION NEWS

കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ കാഡുഗോഡിക്ക് നോര്‍ക്ക അംഗീകാരം

ബെംഗളൂരു: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ കാഡുഗോഡിക്ക് നോര്‍ക്ക അംഗീകാരം പുതുക്കി നല്‍കി. അംഗീകാരം പുതുക്കി കൊണ്ടുള്ള സാക്ഷ്യപത്രം അസോസിയേഷന്‍ പ്രസിഡന്റ് രാജേന്ദ്രന്‍ എ, ജനറല്‍ സെക്രട്ടറി ജയബാലന്‍ എം എസ്, എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

കേരള സര്‍ക്കാരിന്റെ പ്രവാസികള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ നോര്‍ക്ക വഴി എല്ലാ മലയാളികളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് 5 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളപ്രവാസി മലയാളി സംഘടനകള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അംഗീകാരം നല്‍കി വരുന്നത്. നിലവില്‍ പതിനെട്ട് സംഘടനകള്‍ക്കാണ് കര്‍ണാടകയില്‍ നോര്‍ക്ക അംഗീകാരം നല്‍കിട്ടുള്ളത്. നോര്‍ക്കയുമായി സഹകരിച്ച് ക്ഷേമ പദ്ധതികള്‍ കൂടുതല്‍ പ്രവാസി മലയാളികളിലേക്ക് എത്തിക്കുവാനുള്ള ശ്രമം തുടര്‍ന്നു വരികയാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
<br>
TAGS : NORKA ROOTS

Savre Digital

Recent Posts

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്വർണ മോഷണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എൻ വാസുവാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. ശബരിമല…

33 minutes ago

ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ പാകിസ്ഥാനിലും ആക്രമണം; ഇസ്‌ലാമാബാദില്‍ 12 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാൻ: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ സ്ഫോടനം. 12 പേർ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു.…

56 minutes ago

മണ്ണാറശാല ആയില്യം മഹോത്സവം: ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച പ്രാദേശിക അവധി

ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ തുലാമാസ ആയില്യ മഹോത്സവം നാളെയാണ്. ആയില്യപൂജയും എഴുന്നള്ളത്തും നാളെ നടക്കും. ഇതിന്റെ ഭാഗമായി…

2 hours ago

ഡല്‍ഹി സ്‌ഫോടനം; മൃതദേഹം തിരിച്ചറിയാൻ ഉമര്‍ മുഹമ്മദിൻ്റെ മാതാവിൻ്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു

ഡൽഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഉമർ മുഹമ്മദിന്റെ മാതാവിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. സ്ഫോടനത്തില്‍ ഉമർ മുഹമ്മദ് കൊല്ലപ്പെട്ടിരിന്നോ…

2 hours ago

ഡല്‍ഹി സ്ഫോടനം; കേരളത്തിൽ പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്

കോഴിക്കോട്: ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പരിശോധന. കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ്…

3 hours ago

കലാമണ്ഡലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ്

തൃശൂര്‍: തൃശൂരിലെ കേരള കലാമണ്ഡലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. സംഭവത്തില്‍ ദേശമംഗലം സ്വദേശിയായ അധ്യാപകന്‍ കനകകുമാറിനെതിരേ പോലിസ് കേസെടുത്തു.…

4 hours ago