ബെംഗളൂരു: കൈരളീ കലാ സമിതി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. പുതുവത്സരാഘോഷത്തോടെയാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കൈരളീ കലാ സമിതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എച്ച്എഎല്‍ ബാംഗ്ലൂര്‍ കോംപ്ലക്‌സ് സി.ഇ.ഒ. ജയകൃഷ്ണന്‍ എസ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കൈരളീ കലാ സമിതി പ്രസിഡന്റ് സുധാകരന്‍ രാമന്തളി അധ്യക്ഷനായിരുന്നു. കലാ സമിതി സെക്രട്ടറി സുധീഷ് സംഘടനയുടെ കഴിഞ്ഞ 75 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.
ജോയിന്റ് സെക്രട്ടറി കെ. രാധാകൃഷ്ണന്‍ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ട്രഷറര്‍ വി.എം. രാജീവ് നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ ജെ നായര്‍, അസിസ്റ്റന്റ് സെക്രട്ടറി സി. വിജയകുമാര്‍, കമ്മറ്റി അംഗങ്ങളായ എം. ബഷീര്‍, ബി. രാജശേഖരന്‍, ടി. വി. നാരായണന്‍, എ. മധുസൂദനന്‍, കെ. നന്ദകുമാര്‍, എന്‍.ബി. മധു, ബാലകൃഷ്ണന്‍ പിവിഎന്‍, രാജന്‍ വി, സതീദേവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചലച്ചിത്ര താരവും നര്‍ത്തകനുമായ വിനീതിന്റെ നേതൃത്വത്തില്‍ നൃത്ത്യനൃത്യങ്ങള്‍ അരങ്ങേറി.
<br>
TAGS : KAIRALEE KALA SAMITHI
തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ…
ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള…
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…