വെള്ളക്കെട്ടിനെ തുടർന്ന് നിർത്തിവെച്ച കൊങ്കൺ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. കൊങ്കൺ പാതയിൽ സാവന്ത് വാഡിക്കും മഡ്ഗാവിനും ഇടയിലുള്ള തുരങ്കത്തിൽ വെള്ളം കയറിയതിനെ തുടർന്നാണ് ഈ മേഖലയിലെ പന്ത്രണ്ടോളം ട്രെയിനുകൾ റദ്ദാക്കുകയും. തുരന്തോ, മംഗള അടക്കമുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടതും. തുരങ്കത്തിലുണ്ടായ ചോർച്ചയാണ് വെള്ളക്കെട്ടിന് കാരണമായത്.
വെള്ളക്കെട്ടിനെ തുടര്ന്ന് ഗതാഗതം നിര്ത്തിവെച്ചതിനാല് കോഴിക്കോട് വഴി ഡല്ഹിയിലേക്ക് പോകേണ്ട നിസാമുദ്ദീന് എക്സപ്രസിന്റെ റൂട്ടുമാറ്റം യാത്രക്കാരെ വട്ടംകറക്കിയിരുന്നു. കോയമ്പത്തൂർ വഴി ട്രെയിന് പോകുമെന്നാണ് ഇന്നലെ വൈകിട്ട് സന്ദേശമെത്തിയത്. എന്നാല് റൂട്ടില് മാറ്റമില്ലെന്നും കോഴിക്കോട് വഴി ട്രെയിൻ പോകുമെന്നുമുള്ള സന്ദേശം രാത്രി 7.30ഓടെ എത്തി ട്രെയിനില് കയറാന് പാലക്കാടേക്ക് തിരിച്ച യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയാണ് തിരിച്ച് കോഴിക്കോടെക്കെത്തിയത്.
<BR>
TAGS : KONKAN RAILWAY,
SUMMARY : Train services on the Konkan route have been restored
ബെംഗളുരു: വടക്കൻ കർണാടകയില് കടുത്ത തണുപ്പിന് സാധ്യതയുള്ളതിനാൽ ഈ മസം 23 വരെ മേഖലയിലെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില…
ബെംഗളൂരു: ചിത്രകാരനും നടനും ഗായകനുമായിരുന്ന ടി കെ സണ്ണി (69) ബെംഗളൂരുവിൽ അന്തരിച്ചു. തൃശ്ശൂർ അഞ്ചങ്ങാടി സ്വദേശിയാണ്. ബെംഗളൂരു സർജാപ്പുര…
പാലക്കാട്: മാസങ്ങളോളം മലയോര മേഖലയെ ഭീതിയിലാഴ്ത്തിയ പുലി കൂട്ടിൽ കുടുങ്ങി. തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറുശി വാക്കോടനിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ്…
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രിതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ രാവിലെ 10ന്…
കൊച്ചി: അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന് ശ്രീനിവാസന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 10 ന് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലാണ്…
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ 129 വിമാന സർവീസുകൾ റദ്ദാക്കി. കനത്ത മൂടൽ മഞ്ഞ് കാരണം ദൃശ്യപരത കുറഞ്ഞതാണ് സർവീസുകൾ റദ്ദാക്കാൻ…