കണ്ണൂർ: കൊങ്കണ്‍ വഴി ഓടുന്ന കേരളത്തില്‍ നിന്നുള്ള തീവണ്ടികളുടെ സമയക്രമത്തില്‍ മാറ്റം. മംഗള, നേത്രാവതി, മത്സ്യഗന്ധ അടക്കം 25-ലധികം വണ്ടികള്‍ക്ക് പുതിയ സമയമാണ്. മുൻകൂട്ടി റിസർവ് ചെയ്തവർ സമയമാറ്റം ശ്രദ്ധിക്കണം. കേരളത്തിലേക്കുള്ളവ നേരത്തേ എത്തും.
മണ്‍സൂണ്‍ കാലത്ത് 40-75 കിലോ മീറ്ററായി വേഗം കുറച്ച വണ്ടികള്‍ ഇനി 110 കിലോ മീറ്ററിലോടും. എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) മൂന്നുമണിക്കൂറോളം വൈകി പുറപ്പെടും. എറണാകുളത്തു നിന്ന് ഉച്ചക്ക് 1.25-ന് പുറപ്പെട്ടു. (നിലവില്‍ രാവിലെ 10.30-ആണ്). ഷൊർണൂരില്‍ വൈകീട്ട് 4.15-നും കണ്ണൂരില്‍ 6.39-നും എത്തും. നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരുമണിക്കൂർ നേരത്തേ എത്തും. നിലവില്‍ 11.40-ന് മംഗളൂരുവില്‍ എത്തുന്ന വണ്ടി രാത്രി 10.35-ന് മംഗളൂരു വിടും. ഷൊർണൂരില്‍ പുലർച്ചെ 4.15-നും എറണാകുളത്ത് 7.30-നും എത്തും.
TAGS : KERALA | TRAIN
SUMMARY : Change in schedule of trains from Kerala running via Konkan
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…