മംഗളൂരു: കനത്ത മഴയിൽ കൊങ്കൺ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാവിലെ പുറപ്പെടേണ്ട തിരുവനന്തപുരം- എൽടിടി നേത്രാവതി നാളെ രാവിലെ എട്ട് മണിക്കാണ് പുറപ്പെടുന്നത്. നാളെ രാവിലെ പുറപ്പെടേണ്ട നേത്രാവതി റദ്ദാക്കിയിട്ടുണ്ട്. വ്യാഴാഴ്ച കൊച്ചുവേളിയിൽ നിന്നു യാത്ര തുടങ്ങേണ്ട ലോകമാന്യ തിലക് ഗരീബ് രഥ് എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. 14ാം തീയതി പുറപ്പെട്ട അമൃത്സർ- കൊച്ചുവേളി എക്സ്പ്രസ് വഴിതിരിച്ചുവിട്ടു.
രത്നഗിരിയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനേത്തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. ട്രാക്കിലേക്ക് മരങ്ങളും വീണ് കിടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ഖേഡിന് സമീപം ദിവാങ്കാവതിയിൽ കൊങ്കൺ റെയിൽവേ പാളത്തിൽ വിള്ളൽ വീണതായും റിപ്പോർട്ടുണ്ട്.
16345 ലോകമാന്യ തിലക് തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാൺ– ലോണാവാല– ജോലാർപേട്ട– പാലക്കാട്– ഷൊർണൂർ വഴി സർവീസ് നടത്തും. ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ്, എൽടിടി തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ് എന്നിവയും വഴി തിരിച്ചുവിട്ടിരുന്നു.
<BR>
TAGS : KONKAN RAILWAY | LAND SLIDE
SUMMARY : Landslides on Konkan Highway. Control of train traffic
ബെംഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിഎംആർസിഎൽ. 2026 ജനുവരി അവസാനത്തോടെ ആകെ 8…
തിരുവനന്തപുരം: കലോത്സവത്തിൻറെ സമാപന സമ്മേളനത്തില്‍ മോഹൻലാല്‍ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടും. വിധികർത്താക്കള്‍…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റ്. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം കൈമാറിയ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും…
കോഴിക്കോട്: ടി.പി കേസ് പ്രതി ടി.കെ രജീഷിന് പരോള്‍ അനുവദിച്ച് ജയില്‍ വകുപ്പ്. കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന് ജയില്‍…
ന്യൂഡല്‍ഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഈമാസം ഒന്നിനാണ്…
ബെംഗളൂരു: ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പഴയ സാരികൾ കൊണ്ട് നിർമ്മിച്ച 25 അടി ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീയാണ് ഇപ്പോൾ…