Categories: KERALATOP NEWS

കൊങ്കൺ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ; 5 ട്രെയിനുകൾ വഴി തിരിച്ച് വിട്ടു

മുംബൈ: കനത്ത മഴയെത്തുടർന്ന് കൊങ്കൺ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനാൽ ട്രെയിൻ ​ഗതാ​ഗതം വീണ്ടും തടസപ്പെട്ടു. രത്ന​ഗി​രിയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനേത്തുടർന്നാണ് ​ഗതാ​ഗതം തടസപ്പെട്ടത്. ട്രാക്കിലേക്ക് മരങ്ങളും വീണ് കിടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ഖേഡിന് സമീപം ദിവാങ്കാവതിയിൽ കൊങ്കൺ റെയിൽവേ പാളത്തിൽ വിള്ളൽ വീണതായും റിപ്പോർട്ടുണ്ട്.

16345 ലോകമാന്യ നിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാൺ – ലോണാവാല – ജോലാർപേട്ട – പാലക്കാട് – ഷൊർണൂർ വഴി സർവീസ് നടത്തും.
ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ്സ്, എൽടിടി തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ്സ് എന്നിവ ഇതേ തുടര്‍ന്ന് വഴി തിരിച്ചുവിട്ടു.

കഴിഞ്ഞ ആഴ്ച്ചയിലും കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ട്രെയിനുകളുടെ സമയക്രമമെല്ലാം തെറ്റിയാണ് പാതയിൽ വണ്ടികൾ ഓടുന്നത്.
<BR>
TAGS : KONKAN RAILWAY | LAND SLIDE
SUMMARY : Another landslide on the Konkan highway; 5 trains were diverted

Savre Digital

Recent Posts

വിജയനഗർ മേരിമാതാ ദേവാലയത്തിൽ തിരുനാൾ കോടിയേറി

ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരി മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും മൂന്ന്…

30 minutes ago

കോഴിക്കോട് ലഹരി വേട്ട: 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍…

40 minutes ago

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്‍…

2 hours ago

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; പൂര്‍ണമായും കത്തി നശിച്ചു

ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ അപകടം. കാറ് പൂർണമായും കത്തി നശിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ്…

3 hours ago

ബന്നാർഘട്ടയിൽ ജീപ്പ് സഫാരിക്കിടെ 13കാരനെ പുള്ളിപ്പുലി ആക്രമിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…

3 hours ago

ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറന്‍ അന്തരിച്ചു

റാഞ്ചി: ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ്…

4 hours ago