Categories: KERALATOP NEWS

കൊച്ചിയില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കൊച്ചി: കൊച്ചിയില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കാക്കനാട് സ്‌കൂള്‍ വിദ്യാര്‍ഥിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കാക്കനാട് തൃക്കാക്കര എം.എ അബൂബക്കര്‍ മെമ്മോറിയല്‍ ഗവ.എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച ഉച്ചയോടെ ശക്തമായ തലവേദനയേ തുടര്‍ന്ന് വിദ്യാര്‍ഥിയെ കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയിരുന്നു. നിലവില്‍ ചികിത്സിയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. കളമശ്ശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.

TAGS : AMEOBIC ENCEPHALITIS
SUMMARY : One more student confirmed to have encephalitis in Kochi

Savre Digital

Recent Posts

നിപാ: സംസ്ഥാനത്ത് 675 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നിപാ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 675 ആയി. പാലക്കാട്‌ നിപാ റിപ്പോർട്ട്‌ ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്…

2 hours ago

സ്പെയിനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

സ്പെയിനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പുല്ലാട് കുറുങ്ങഴ ഒടിക്കണ്ടത്തില്‍ മാത്യു തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ മെര്‍വിന്‍ തോമസ് മാത്യുവാണ്…

2 hours ago

ഉല്ലാസയാത്രക്കിടെ ഹൗസ്ബോട്ടില്‍ നിന്നു താഴെവീണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ച കേസ്: ബോട്ടുടമ 40.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

പത്തനംതിട്ട: മതിയായ സുരക്ഷാ സംവിധാനമില്ലാത്തതിനാല്‍ കായലിലെ ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ച ഹൗസ്ബോട്ടില്‍ നിന്നു താഴെവീണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ച കേസില്‍ ബോട്ടുടമ…

3 hours ago

നിധീഷുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ കോണ്‍സുലേറ്റ്; വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌ക്കാരം മാറ്റിവച്ചു

ഷാർജ: ഭർതൃപീഡനത്തെത്തുടർന്ന് ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി കൊല്ലം സ്വദേശിനി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ കുഞ്ഞിന്റെ സംസ്കാരം നടത്തുന്നത് മാറ്റിവച്ചു.…

4 hours ago

അടിസ്ഥാന നിരക്ക് 40 രൂപയാക്കണം; ഓട്ടോ നിരക്ക് വർധന അശാസ്ത്രീയമെന്ന് തൊഴിലാളികൾ

ബെംഗളൂരു: നഗരത്തിൽ പുതുക്കിയ ഓട്ടോ നിരക്ക് നിശ്ചയിച്ചത് അശാസ്ത്രീയമെന്ന വിമർശനവുമായി ഓട്ടോ ഡ്രൈവർമാരുടെ സംഘടന. ഓഗസ്റ്റ് 1 മുതൽ അടിസ്ഥാന…

4 hours ago

കർഷക സമരം വിജയിച്ചു: ദേവനഹള്ളി എയ്റോസ്പേസ് പാർക്ക് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിൽ നിന്നു സർക്കാർ പിന്മാറി

ബെംഗളൂരു: കർഷക പ്രതിഷേധങ്ങൾ ശക്തമായതോടെ ദേവനഹള്ളിയിൽ എയ്റോസ്പേസ് പാർക്ക് നിർമിക്കുന്നതിനായി 1777 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിൽ നിന്നു പിന്മാറുന്നതായി…

4 hours ago