Categories: KERALATOP NEWS

കൊച്ചിയിൽ അതിതീവ്ര മഴ: വെള്ളക്കെട്ടിൽ മുങ്ങി റോഡുകൾ

കൊച്ചി: കൊച്ചിയിൽ ഇന്ന് പെയ്ത അതിതീവ്രമഴയിൽ ന​ഗരം മുങ്ങി. ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. അപകടകരമായ സാഹചര്യമാണ് ഇപ്പോള്‍ കൊച്ചിയിൽ നിലനിൽക്കുന്നത്. കാക്കനാട് ഇൻഫോ പാർക്കിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കളമശേരിയിൽ വെള്ളക്കെട്ടിനൊപ്പം രൂക്ഷമായ മഴ ഇപ്പോഴും തുടരുകയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. ആലുവ-ഇടപ്പള്ളി റോഡിലും സഹോദരന്‍ അയ്യപ്പന്‍ റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. ശക്തമായ മഴയെ  തുടര്‍ന്ന് നഗരത്തില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. വൈറ്റില, കളമശ്ശേരി, പാലാരിവട്ടം എന്നിവിടങ്ങളില്‍ രാവില മുതല്‍ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്

2 മണിക്കൂറായി അതിതീവ്രമഴയാണ് കൊച്ചിയിൽ പെയ്തിറങ്ങുന്നത്. കണ്ടെയ്നർ റോഡിൽ നിന്നും കളമശേരിയിലേക്കുള്ള റോഡ്  പൂർണമായി  വെള്ളത്തിനടിയിലായി. ഏകദേശം വാഹനങ്ങളുടെ അരപ്പൊക്കത്തിലാണ് സ്ഥലത്ത് വെള്ളം ഉയർന്നിരിക്കുന്നത്. ഇവിടെയും വാഹന ​ഗതാ​ഗതം പൂർണമായി തടസപ്പെട്ടു. മിനിറ്റുകൾ വച്ച് വെള്ളം ഉയരുന്ന സ്ഥിതിയാണ് കളമശേരിയിൽ. തിരമാല പോലെ വെള്ളമടിച്ചുകയറുന്നു. കളമളേരിക്കൊപ്പം തൃക്കാക്കരയിലും കനത്ത വെള്ളക്കെട്ടാണുള്ളത്.

ഫോർട്ട് കൊച്ചിയിൽ കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. ആർക്കും പരുക്കില്ല. വെെറ്റില , കളമശേരി, എം ജി  റോഡ്, കലൂർ എന്നിവിടങ്ങളിലും ​ഗതാ​ഗത കുരുക്ക് രൂക്ഷമാണ്. അതേസമയം വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Savre Digital

Recent Posts

ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ പാതയിൽ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ ഓഗസ്റ്റ് ആദ്യം സർവീസ് ആരംഭിച്ചേക്കും. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ…

11 minutes ago

എസ്എസ്എഫ് സൗഹൃദ പദയാത്ര സമാപനം നാളെ

ബെംഗളൂരു: വ്യത്യസ്ത ജാതിമതവിഭാഗത്തിൽപ്പെട്ടവർ ഒന്നിക്കുകയെന്ന  ലക്ഷ്യത്തോടെ "മനസ്സുകളെ മനസ്സുകളുമായി ബന്ധിപ്പിക്കുക" എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തെ 20 നഗരങ്ങളിൽ എസ്എസ്എഫ് കർണാടക…

19 minutes ago

വി.എസിന്റെ നിലയിൽ മാറ്റമില്ല; ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകൾ തുടരുന്നു

തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. പട്ടം എസ്.യു.ടിയിലെ വെന്റിലേറ്ററിൽ തുടരുന്ന അദ്ദേഹത്തിന്റെ ശരീരം…

34 minutes ago

മഴ കനക്കുന്നു; കർണാടകയിൽ നാളെ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: കർണാടകയിൽ തീരദേശ ജില്ലകളിൽ ഉൾപ്പെടെ നാളെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 8 ജില്ലകളിൽ …

9 hours ago

അമ്മ ഭരണസമിതി തിരഞ്ഞടുപ്പ് ഓഗസ്റ്റ് 15ന്

കൊച്ചി: താരസംഘടനയായ അമ്മയിലെ ഭരണസമിതി തിരഞ്ഞടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. പ്രസിഡന്റ് സ്ഥാനത്തു തുടരാനാകില്ലെന്നു മോഹൻലാൽ തീർത്തു പറഞ്ഞതോടെയാണ് തിരഞ്ഞടുപ്പിനു…

10 hours ago

ഓൺലൈൻ വാതുവെയ്പിൽ പണം നഷ്ടമായി ; കടം വീട്ടാൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നു ലാപ്ടോപ്പും ഐഫോണും മോഷ്ടിച്ച് എൻജിനീയർ

ബെംഗളൂരു: ജോലി ചെയ്തിരുന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 56 ലാപ്ടോപ്പും 19 ഐഫോണും മോഷ്ടിച്ച എൻജിനീയർ അറസ്റ്റിൽ. ബെംഗളൂരുവിലെ സ്വകാര്യ…

10 hours ago