കൊച്ചി: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. കൊച്ചി പള്ളിമുക്കിലാണ് അപകടമുണ്ടായത്. തേവര സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ക്രമീകരിച്ച കയറാണ് യാത്രക്കാരന്റെ കഴുത്തില്‍ കുരുങ്ങിയത്. റോഡിൽ തലയടിച്ചു വീണ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പോലീസ് പറയുന്നത്. പോലീസുകാര്‍ മനോജ് ഉണ്ണിയെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
The post കൊച്ചിയിൽ പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു appeared first on News Bengaluru.
Powered by WPeMatico
ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…
കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…