കൊച്ചി: കൊച്ചി – ബെംഗളൂരു വിമാനത്തിന് നേരെ ബോംബ് ഭീഷണി. ബെംഗളുരുവിലേക്ക് പുറപ്പെടാനിരുന്ന അലയൻസ് വിമാനത്തിനാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബോംബ് ഭീഷണി ഉണ്ടായത്. അലയൻസ് എയറിന്റെ എക്സ് അക്കൗണ്ടിലാണ് ഭീഷണി സന്ദേശമെത്തിയത്. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലും സമാനമായ വിധത്തിലുള്ള ഭീഷണി സന്ദേശമെത്തിയിരുന്നു.
സംഭവത്തെ തുടർന്ന് യാത്രക്കാരെ ദേഹപരിശോധനയ്ക്ക് വിധേയരാക്കി. 15 മണിക്കൂറിനിടെ 8 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യയുടെ മൂന്നു വിമാനങ്ങൾക്കും ഇൻഡിഗോയുടെ അഞ്ചു വിമാനങ്ങൾക്കും ഭീഷണി സന്ദേശം ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ചയ്ക്കുശേഷം 40 വ്യാജ ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. എന്നാല്‍ പരിശോധനയില്‍ ഇവയെല്ലാം വ്യാജ ബോംബ് ഭീഷണികളാണ് കണ്ടെത്തിയിരുന്നു.
കർശനമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം കൊച്ചി-ബെംഗളൂരു വിമാനം പുറപ്പെട്ടു. കേന്ദ്ര വ്യോമയാന മന്ത്രാലയം ഈ വിഷയം ഗൗരവത്തോടെയാണ് കാണുന്നത്. വിമാന കമ്പനികളുടെ സിഇഒമാരുമായി ഡല്‍ഹിയില്‍ യോഗം നടത്തിയിരുന്നു.
TAGS: KOCHI | BOMB THREAT
SUMMARY: Kochi-Bengaluru flight gets hoax bomb threat
തിരുവനന്തപുരം: പാലോട് പടക്കക്കടയ്ക്ക് തീപിടിച്ചു. പേരയം താളിക്കുന്നില്‍ പ്രവർത്തിക്കുന്ന പടക്കനിർമ്മാണശാലയ്ക്കാണ് തീപിടിച്ചത്. മൂന്നു തൊഴിലാളികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ഇവരെ മെഡിക്കല്‍…
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു നായകളെയും കടിച്ചതിനാല്‍ വ്യായാമത്തിനും മറ്റും…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പില്‍. ഇന്ന് 1800 രൂപ ഒരു പവന് വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന…
കൊച്ചി: പെരുമ്പാവൂര്‍ അല്ലപ്രയില്‍ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. പെരുമ്പാവൂര്‍ അല്ലപ്ര കമ്പനിപ്പടിയിലാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായത്.…
മുംബൈ: ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ…
ബെംഗളൂരു: പാതകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകള്‍ വഴിതിരിച്ച് വിടും. തിരുവനന്തപുരം നോർത്ത് ബെംഗളൂരു എസ്എംവിടി ഹംസഫർ എക്‌സ്പ്രസ്…