കൊ​ച്ചി മോ​ഡ​ൽ വാ​ട്ട​ർ മെ​ട്രോ പ​ദ്ധ​തി മം​ഗ​ളൂ​രു​വി​ലും

ബെംഗ​ളൂ​രു: കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യു​ടെ ചു​വ​ടു​പി​ടി​ച്ച് ജ​ല​യാ​ന പ​ദ്ധ​തിയുമായി തു​റ​മു​ഖ ന​ഗ​ര​മായ മംഗളൂരുവും. നേ​ത്രാ​വ​തി, ഫ​ൽ​ഗു​നി ന​ദി​ക​ളെ ബ​ന്ധി​പ്പിച്ചുള്ള വാ​ട്ട​ർ മെ​ട്രോ സ​ർ​വി​സാണ് ആരംഭിക്കുന്നത്. ഇ​രു​ന​ദി​ക​ളെയും ബ​ന്ധി​പ്പി​ച്ച് ബ​ജ​ൽ​മു​ത​ൽ മ​റ​വൂ​ർ​വ​രെ​യാ​ണ് മെ​ട്രോ സ​ർ​വി​സ്.വാ ​ട്ട​ർ മെ​ട്രോ പ​ദ്ധ​തി ന​ട​പ്പി​ലാ​യാ​ൽ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​തതിരക്കിന് ഏറെക്കുറെ പ​രി​ഹാ​ര​മാ​കു​മെ​ന്നാണ് പ്രതീക്ഷ പു​ഴ​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച് ന​ഗ​രം ക​റ​ങ്ങാ​മെ​ന്ന​തി​നാ​ൽ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലും നേ​ട്ടം പ്ര​തീ​ക്ഷി​ക്കു​ന്നു.

ആദ്യ ഘ​ട്ട​ത്തി​ൽ 17 സ്റ്റേ​ഷ​നു​ക​ളി​ലാ​യി 30 കി​ലോ​മീ​റ്റ​ർ ദൂ​രം പൂ​ർ​ത്തീ​ക​രി​ക്കും. ബ​ജ​ൽ, സോ​മേ​ശ്വ​ര ക്ഷേ​ത്രം, ജെ​പ്പി​ന​മൊ​ഗ​റു, ബോ​ളാ​ർ തു​ട​ങ്ങി​യ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കും. ബ​ജ​ൽ, സോ​മേ​ശ്വ​ര ക്ഷേ​ത്രം, ജെ​പ്പി​ന​മൊ​ഗ​റു, ബോ​ളാ​ർ ബീ​ച്ച് വ്യൂ, ​ഉ​ള്ളാ​ൾ (കൊ​ടേ​പു​ര), ഹൊ​യി​ഗെ ബ​സാ​ർ, ബെം​ഗ്രെ, ബ​ന്ദ​ർ (പ​ഴ​യ തു​റ​മു​ഖം), ബോ​ലൂ​ർ-​ബൊ​ക്ക​പ​ട്ട​ണ, ത​ണ്ണീ​ർ ഭ​വി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, പു​തി​യ മം​ഗ​ളൂ​രു തു​റ​മു​ഖം, ബം​ഗ്ര കു​ളൂ​ർ, കു​ളൂ​ർ പാ​ലം, ബൈ​ക്കാം​പാ​ടി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ, കു​ഞ്ഞ​ത്ത് ബെ​യി​ൽ, മ​റ​വൂ​ർ പാ​ലം എ​ന്നി​വ​യാ​ണ് വാ​ട്ട​ർ മെ​ട്രോ ആ​ദ്യ​ഘ​ട്ട സ്റ്റേ​ഷ​നു​ക​ൾ.

നേ​ത്രാ​വ​തി, ഫ​ൽ​ഗു​നി എന്നീ ന​ദി​ക​ളെ ദേ​ശീ​യ ജ​ല​പാ​ത​ക​ളാ​യി  ര​ണ്ടു​വ​ർ​ഷം മു​മ്പ് മാ​രി​ടൈം ബോ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2024-25 ബ​ജ​റ്റി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യാ​ണ് വാ​ട്ട​ർ മെ​ട്രോ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ്ഥ​ലം, നെ​റ്റ്‌​വ​ർ​ക്ക് സാ​ധ്യ​ത എ​ന്നി​വ​യെ​ല്ലാം പ​ഠ​ന​വി​ധേ​യ​മാ​ക്കും. പ​ഴ​യ മംഗളൂരു തു​റ​മു​ഖ​ത്തെ തി​ര​ക്ക് കു​റ​ക്കു​ന്ന​തി​ന് റോ​റോ സ​ര്‍വി​സ് (റോ​ൾ-​ഓ​ൺ/​റോ​ൾ-​ഓ​ഫ്) ന​ട​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​ഠ​ന​വും ന​ട​ത്തും.

ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. 10 ദ്വീ​പു​ക​ളെ ബ​ന്ധി​പ്പി​ച്ച് 78 ബോ​ട്ടു​ക​ളും 38 ജെ​ട്ടി​ക​ളു​മാ​ണ് കൊ​ച്ചി​യി​ലു​ള്ള​ത്. സു​ഖ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്രാ​മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ ശ്ര​ദ്ധേ​യ​മാ​ണ്.
<BR>
TAGS : MANGALORE | WATER METRO
SUMMARY : Kochi Model Water Metro Project in Mangalore

Savre Digital

Recent Posts

ഉ​ഡു​പ്പി​യി​ൽ ഒ​ന്ന​ര​വ​യ​സു​കാ​രി കി​ണ​റ്റി​ൽ വീ​ണു​മ​രി​ച്ചു

ബെംഗളൂരു: ഉ​ഡു​പ്പി​ കിന്നിമുൽക്കിയിൽ ഒ​ന്ന​ര​വ​യ​സു​കാ​രി കി​ണ​റ്റി​ൽ വീ​ണു​മ​രി​ച്ചു. വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ൽ അ​മ്മ​യു​ടെ കൈ​യി​ൽ​നി​ന്നു വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ ഒ​ന്ന​ര വ​യ​സു​കാ​രി…

7 hours ago

മ​ട്ട​ന്നൂ​രി​ൽ ബ​സ് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് പ​രു​ക്ക്

മട്ടന്നൂർ: മട്ടന്നൂർ തെരൂരിനു സമീപം മറിഞ്ഞ് യാത്രക്കാർക്ക് പ​രു​ക്ക് ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അജ്‌വ ബസ് ആണ് അപകടപ്പെട്ടത്.…

7 hours ago

പോ​റ്റി​യെ കേ​റ്റി​യെ.. അയ്യപ്പ ഭക്തിഗാന പാരഡിയില്‍ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: അയ്യപ്പഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ്…

8 hours ago

കൈരളി സാംസ്കാരിക സംഘം നോർത്ത് ബെംഗളൂരു ഭാരവാഹികള്‍

ബെംഗളൂരു: യെലഹങ്ക മുതൽ ഗൗരിബിന്തന്നൂർ വരെയുള്ള മലയാളികളെ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച കൈരളി സാംസ്കാരിക സംഘം, നോർത്ത് ബെംഗളൂരുവിന്റെ ജനറൽ ബോഡി…

8 hours ago

പുതുവത്സരാഘോഷങ്ങള്‍ക്ക് പടക്കം വേണ്ട; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ പരിപാടികളിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. ഗോവയിലെ…

9 hours ago

വധശ്രമ കേസിൽ നിയുക്ത ബിജെപി കൗൺസിലർക്ക് 36 വർഷം തടവ്

തലശ്ശേരി: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെയാണ് ശിക്ഷിച്ചത്.…

9 hours ago