Categories: KERALATOP NEWS

കൊച്ചി സ്മാർട് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ അപകടം; ഒരു മരണം, അഞ്ചുപേർ ആശുപത്രിയിൽ

കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍മിച്ച താത്കാലിക ഇരുമ്പ് ഫ്രെയിം തകര്‍ന്നുവീണാണ് അപകടം ഉണ്ടായത്.

24 നില കെട്ടിടത്തിന്റെ മിനുക്ക് പണികൾക്കായാണ് ഇരുമ്പ് ഫ്രെയിം നിർമിച്ചത്. ഇതിൽക്കയറിനിന്ന് ജോലി ചെയ്യുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഫ്രെയിം തകർന്നതോടെ തൊഴിലാളികൾ താഴേയ്ക്ക് പതിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്.  ഗോവണിക്കുണ്ടായ ബലക്ഷയമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം അപകടത്തിൽ പരുക്കേറ്റ അഞ്ചുപേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.

Savre Digital

Recent Posts

നിലമ്പൂർ എംഎല്‍എയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: നിലമ്പൂരിൻ്റെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും…

58 minutes ago

കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലം കിളികൊല്ലൂരില്‍ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് ആണ് മരിച്ചത്. വീടിന് സമീപത്തെ…

2 hours ago

ബേബി മെമ്മോറിയൽ ആശുപത്രിയിൽ അഡ്വാൻസ്ഡ് റോബോട്ടിക്സ് ആൻ്റ് ലേസർ യൂറോളജി സെന്റർ പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്.: ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പുതുതായി റോബോട്ടിക്സ് & ലേസർയൂറോളജി സെന്റർ ആരംഭിച്ചു.  ബേബിമെമോറിയൽ ഹോസ്പിറ്റൽസ് ഗ്രൂപ്പ്‌ ചെയർമാൻ ഡോ.…

2 hours ago

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; സെൻസര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: കേന്ദ്രമന്ത്രി സുരേഷ്ഗോപി നായകനായി എത്തുന്ന ജെഎസ്‌കെ സിനിമ വിവാദത്തില്‍ എന്തിനാണ് കഥാപാത്രത്തിന്റെ പേര് മാറ്റുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി.…

3 hours ago

കേരളത്തിൽ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരില്ല; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സർവകലാശാലയില്‍ സ്ഥിരമായി വൈസ് ചാൻസിലർമാരെ നിയമിക്കാത്തതില്‍ സർക്കാരിനെയും ചാൻസലറിനെയും വിമർശിച്ച്‌ ഹൈക്കോടതി. സ്ഥിരമായി വിസിമാരില്ലാത്തത് ഉന്നത വിദ‍്യാഭ‍്യാസ…

4 hours ago

കൊട്ടിയൂര്‍ ക്ഷേത്രത്തിലെത്തിയ ജയസൂര്യയുടെ ഫോട്ടോ എടുത്തു; ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി

കണ്ണൂര്‍: കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെ എത്തിയവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ്…

4 hours ago